• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ICC World Cup 2019: തുടര്‍ച്ചയായ ഓവറുകളില്‍ വിക്കറ്റുമായി ഷമി; ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു

34 ഓവര്‍ പിന്നിടുമ്പോള്‍ 207 ന് 3 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

news18
Updated: June 30, 2019, 5:32 PM IST
ICC World Cup 2019: തുടര്‍ച്ചയായ ഓവറുകളില്‍ വിക്കറ്റുമായി ഷമി; ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു
shami
  • News18
  • Last Updated: June 30, 2019, 5:32 PM IST IST
  • Share this:
ബിര്‍മിങ്ഹാം: സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെയും നായകന്‍ മോര്‍ഗനെയും വീഴത്തി ഷമി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 111 റണ്‍സുമായി കുതിക്കുകയായിരുന്ന ബെയര്‍സ്‌റ്റോ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 34 ഓവര്‍ പിന്നിടുമ്പോള്‍ 207 ന് 3 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

109 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെയാണ് ബെയര്‍സ്‌റ്റോ 111 റണ്‍സെടുക്കുന്നത്. താരത്തിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയാണ് ഇന്ന് ഇന്ത്യക്കെതിരെ കുറിക്കപ്പെട്ടത്. ഒരു റണ്‍സ് മാത്രമാണ് മോര്‍ഗന് നേടാന്‍ കഴിഞ്ഞത്. 23 റണ്‍സോടെ ജോ റൂട്ടും ബെന്‍സ്‌റ്റോക്‌സുമാണ് ക്രീസില്‍.

Also Read: ആദ്യ ലോകകപ്പ് സെഞ്ച്വറിയുമായി ബെയര്‍‌സ്റ്റോ; ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് കൂറ്റന്‍സ്‌കോറിലേക്ക്

നേരത്തെ 66 റണ്‍സെടുത്ത ഓപ്പണര്‍ ജേസണ്‍ റോയി കുല്‍ദീപ് യാദവ് വീഴ്ത്തിയിരുന്നു. കുല്‍ദീപിന്റെ പന്തില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം. കെഎല്‍ രാഹുലിന് പരുക്കേറ്റതാണ് ജഡേജ കളത്തിലിറങ്ങാന്‍ കാരണം.

First published: June 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...