ICC World cup 2019: 'ജയം തേടി' ടോസ് ജയം ദക്ഷിണാഫ്രിക്കയ്ക്ക്; ശ്രീലങ്ക ആദ്യം ബാറ്റുചെയ്യും
രണ്ട് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുക
news18
Updated: June 28, 2019, 2:48 PM IST

dumini
- News18
- Last Updated: June 28, 2019, 2:48 PM IST
ലണ്ടന്‍: ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ നായകന് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ മികച്ച സ്കോര്‍ ലക്ഷ്യമിട്ടാകും ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങുക. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ടീമിന് ജയം അനിവാര്യമാണ്. അതേസയമം ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ ദക്ഷിണാഫ്രിക്ക നാട്ടിലേക്ക് മടങ്ങും മുന്‍പ് അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്.
രണ്ട് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുക. എങ്കിടിയ്ക്കും മില്ലറിനും പകരം പ്രിടോറിയസും ഡുമിനിയുമാണ് ടീമില്‍ ഇടംപിടിച്ചത്. Also Read: ലോകകപ്പില്‍ ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വന്ന 5 മത്സരങ്ങളില്‍ സംഭവിച്ചത്
ദക്ഷിണാഫ്രിക്കയോട് അവസാനം കളിച്ച അഞ്ച് ഏകദിനങ്ങളിലും ശ്രീലങ്ക വട്ടപ്പൂജ്യമായിരുന്നു. പക്ഷെ പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ അമ്പേപരാജയപ്പെട്ടു. ലങ്കയാകട്ടെ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു. ആതിഥേയരെ വിറപ്പിച്ചുജയിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ടീമിനിപ്പോള്‍. മൂന്നാംജയമാണ് ലങ്കയുടെ ലക്ഷ്യം.
രണ്ട് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുക. എങ്കിടിയ്ക്കും മില്ലറിനും പകരം പ്രിടോറിയസും ഡുമിനിയുമാണ് ടീമില്‍ ഇടംപിടിച്ചത്.