ലണ്ടന്‍: ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 204 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത ഡു പ്ലെസിയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് മത്സരത്തിലുട നീളം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. മത്സരത്തിന്റെ ആദ്യ പന്തില്‍ ലങ്കന്‍ നായകനെ മടക്കി റബാഡയാണ് വിക്കറ്റ് വേട്ടയക്ക് തുടക്കം കുറിച്ചത്.
49.3 ഓവറിലാണ് ശ്രീലങ്ക 203 റണ്‍സെടുത്തത്. 30 റണ്‍സ് വീതതമെടുത്ത കുശാല്‍ പെരേരയും അവിഷ്ക ഫെര്‍ണാണ്ടോയുമാണ് ലങ്കയുടെ ടോപ്പ് സ്കോറര്‍മാര്‍. കുശാല്‍ മെന്‍ഡിസ് (23), എയ്ഞ്ചലോ മാത്യൂസ് (11), ധനഞ്ജയ ഡി സില് (24), ജീവന് മെന്‍ഡിസ് (18), തിസര പെരേര (21). ഇസുരു ഉഡാന (17), സുരംഗ ലക്മല്‍ (പുറത്താകാതെ 5), മലിംഗ (4) എന്നിങ്ങനെയാണ് മറ്റു ലങ്കന്‍ താരങ്ങളുടെ പ്രകടനം.
ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസും പ്രിടോറിയസും മൂന്നുവീതവും കഗീസോ റബാഡ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പെഹ്ലുക്വായും ഡുമിനിയും ഓരോ വിക്കറ്റുകള്‍ നേടി. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ലങ്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. അതേസയമം ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ ദക്ഷിണാഫ്രിക്ക നാട്ടിലേക്ക് മടങ്ങും മുന്‍പ് അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.