ഡേറം: ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ശ്രീലങ്ക ബാറ്റിങ്ങ് ആരംഭിച്ചു. മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരം 4 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ ലങ്ക 22 റണ്‍സ് എടുത്തിട്ടുണ്ട്. 13 റണ്‍സോടെ നായകന് കരുണരത്നെയും 8 റണ്‍സോടെ കുശാല്‍ പെരേരയുമാണ് ക്രീസില്‍.
ഇന്നത്തെ മത്സരത്തിന്റെ ഫലമെന്തായാലും കളിക്കുന്നവരുടെ മുന്നേറ്റത്തെ ബാധിക്കില്ല. ഇന്നത്തെ ഫലമറിയാന്‍ മറ്റുടീമുകള്‍ ആകാംഷയോടെ കാത്തിരിക്കുന്നുമില്ല. ജയിക്കുന്നവര്‍ക്ക് തോറ്റില്ലെന്ന ആശ്വാസം കിട്ടുമെന്നുമാത്രമാണ് ഇന്നത്തെ കളിക്കുശേഷം ബാക്കിയുണ്ടാവുക. ജയിച്ചുശീലിക്കാമായിരുന്ന ടീമാണ് വിന്‍ഡീസ്. പക്ഷെ ആസ്വദിച്ച് കളിച്ചും ലാഘവത്തോടെ സമീപിച്ചുമാണ് തോറ്റുതോറ്റ് പുറത്തായത്.
ശ്രീലങ്കയും ടൂര്‍ണമെന്റില്‍ നിന്ന് ഇതിനോടകം പുറത്തായിട്ടുണ്ട്. ഇന്നലെ ഇംഗ്ലണ്ട് ജയിച്ചതോടെയാണ് ലങ്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. ടീമായി കളിക്കുന്നില്ലെന്ന കുറവ് ലങ്കക്ക് വലിയ പ്രതിസന്ധിയാണ്. ക്യാപ്റ്റന്‍ കരുണരത്നെയുടെ അസ്ഥിരത തിരിച്ചടിയാണ്. തരക്കേടില്ലാതെ കളിക്കുന്നത് കുശാല്‍ പെരേരയും ആവിഷ്ക്ക ഫെര്‍ണാണ്ടോയുമാണ്. എയ്ഞ്ചലോ മാത്യൂസ് ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.