• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഷമി വേട്ട തുടങ്ങി' 'ഗെയ്‌ലെന്ന വന്‍മരം വീണു'; വിന്‍ഡീസിന്റെ രക്ഷയ്ക്ക് ഇനി ആര്?

'ഷമി വേട്ട തുടങ്ങി' 'ഗെയ്‌ലെന്ന വന്‍മരം വീണു'; വിന്‍ഡീസിന്റെ രക്ഷയ്ക്ക് ഇനി ആര്?

19 പന്തില്‍ ആറ് റണ്‍സെടുത്ത ഗെയ്ല്‍ ഷമിയുടെ പന്തിലാണ് പുറത്തായത്

shami

shami

  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ഇന്ത്യ വിന്‍ഡീസ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലാണ് പുറത്തായിരിക്കുന്നത്. 19 പന്തില്‍ ആറ് റണ്‍സെടുത്ത ഗെയ്ല്‍ ഷമിയുടെ പന്തിലാണ് പുറത്തായത്.

    മികച്ച രീതിയില്‍ പന്തെറിഞ്ഞ ഷമിയും ബൂമ്രയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. മത്സരം അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 10 ന് ഒന്ന് എന്ന നിലയിലാണ് വിന്‍ഡീസ്. നേരത്തെ ആദ്യംബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 268 റണ്‍സെടുത്തത്. അവസാന നിമിഷം മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയും ധോണിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ വിരാട് കോഹ്‌ലി 72 റണ്‍സുമെടുത്തു.

    അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ ഹര്‍ദിക് 46 റണ്‍സാണ് നേടിയത്. എംഎസ് ധോണി അര്‍ധ സെഞ്ച്വറിയും നേടി (56). നേരത്തെ കോഹ്‌ലിയും രാഹുലും ഒഴികെയാര്‍ക്കും മുന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. 82 പന്തില്‍ 8 ബൗണ്ടറികള്‍ സഹിതമാണ് വിരാട് 72 റണ്‍സെടുത്തത്. രാഹുല്‍ 64 പന്തില്‍ 6 ബൗണ്ടറികളുടെ അകമ്പടിയോടെ 48 റണ്‍സെടുത്തു. വിന്‍ഡീസിനായ് കെമര്‍ റോച്ച് മൂന്നും ജാസണ്‍ ഹോള്‍ഡറും കോട്രെലും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

    First published: