മാഞ്ചസ്റ്റര്‍: ഇന്ത്യ വിന്‍ഡീസ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിന്‍ഡീസിന് ഏഴാം വിക്കറ്റ് നഷ്ടമായി. കാര്‍ലോസ് ബ്രാത്വൈറ്റിനെയും ഫബിയന്‍ അലനെയും പുറത്താക്കി ബൂമ്രയാണ് വിന്‍ഡീസിനെ മത്സരത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞത്.
ബ്രാത്വൈറ്റ് ഒരു റണ്‍സെടുത്തപ്പോള്‍ അലന് നേരിട്ട ആദ്യ പന്തിലാണ് പുറത്തായത്. ഹോള്‍ഡര്‍ (6) പൂരന് (28), ഹോപ്പ (5), അമ്പ്രിസ് (31), ഗെയ്ല് (6) എന്നിവരാണ് പുറത്തായത്. 14 റണ്‍സോടെ ഹെറ്റ്മറാണ് ക്രീസില്‍. ഇന്ത്യക്കായി ഷമിയും ബൂമ്രയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ദിക്, ഹാല്, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
Also Read: മൂന്നാം വിക്കറ്റും വീണു; വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി ഇന്ത്യഒടുവില് വിവരം കിട്ടുമ്പോള്‍ 27 ഓവറില്‍ 107 ന് 7 എന്ന നിലയിലാണ് വിന്‍ഡീസ്. നേരത്തെ ആദ്യംബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 268 റണ്‍സെടുത്തത്. അവസാന നിമിഷം മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയും ധോണിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. നായകന് വിരാട് കോഹ്ലി 72 റണ്‍സുമെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.