മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഏക ടീമെന്ന ഖ്യാതി നിലനിര്‍ത്തി ഇന്ത്യ. ലോകകപ്പിലെ തങ്ങളുടെ ആറാം മത്സരത്തില്‍ വിന്‍ഡീസിനെ 125 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കരീബിയന്പടയ്ക്ക് 34.2 ഓവറില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
വിന്‍ഡീസ് നിരയില്‍ 31 റണ്‍സെടുത്ത സുനില്‍ അമ്പ്രിസും 28 റണ്‍സെടുത്ത നിക്കോളസ് പൂരനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഹോള്‍ഡര്‍ (6) ഹോപ്പ് (5), ഗെയ്ല് (6), ബ്രാത്വൈറ്റ് (1), അലന് (0), കോട്രെല്‍ (10) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം.
Also Read: കൂട്ടക്കുരുതിയുമായി ഇന്ത്യന്‍ ബൗളര്‍മാര്‍; വിന്‍ഡീസിന് ഏഴാം വിക്കറ്റ് നഷ്ടംഇന്ത്യക്കായി ഷമി നാലു വിക്കറ്റും ബൂമ്രയും ചാഹലും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ദിക്, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ ആദ്യംബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 268 റണ്‍സെടുത്തത്. അവസാന നിമിഷം മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയും ധോണിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. നായകന് വിരാട് കോഹ്ലി 72 റണ്‍സുമെടുത്തു.
അവസാന നിമിഷം സ്കോര്‍ ഉയര്‍ത്തിയ ഹര്‍ദിക് 46 റണ്‍സാണ് നേടിയത്. എംഎസ് ധോണി അര്‍ധ സെഞ്ച്വറിയും നേടി (56). നേരത്തെ കോഹ്ലിയും രാഹുലും ഒഴികെയാര്‍ക്കും മുന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. 82 പന്തില്‍ 8 ബൗണ്ടറികള്‍ സഹിതമാണ് വിരാട് 72 റണ്‍സെടുത്തത്. രാഹുല്‍ 64 പന്തില്‍ 6 ബൗണ്ടറികളുടെ അകമ്പടിയോടെ 48 റണ്‍സെടുത്തു.
രോഹിത് ശര്‍മ (18), വിജയ് ശങ്കര്‍ (14) കേദാര്‍ ജാദവ് (7) എന്നിവരെയാണ് ഇന്ത്യക്ക് നേരത്തെ നഷ്ടമായത്. വിന്‍ഡീസിനായ് കെമര്‍ റോച്ച് മൂന്നും ജാസണ്‍ ഹോള്‍ഡറും കോട്രെലും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. വിന്‍ഡീസിനായ് കെമര്‍ റോച്ച് മൂന്നും ജാസണ്‍ ഹോള്‍ഡറും കോട്രെലും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.