• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: ടോസ് ജയം ഇന്ത്യക്ക് ബാറ്റിങ്ങ് തെരഞ്ഞെടുത്തു; രണ്ട് മാറ്റങ്ങളുമായി വിന്‍ഡീസ്

ICC World cup 2019: ടോസ് ജയം ഇന്ത്യക്ക് ബാറ്റിങ്ങ് തെരഞ്ഞെടുത്തു; രണ്ട് മാറ്റങ്ങളുമായി വിന്‍ഡീസ്

അഫ്ഗാനെതിരായ ടീമില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്

india  windies

india windies

  • News18
  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ഇന്ത്യ വിന്‍ഡീസ് ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. അഞ്ചു മത്സരങ്ങളില്‍ നിന്ന് നാല് ജയം സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്ന് ജയിക്കാനായാല്‍ സെമി ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാന്‍ കഴിയും. മറുവശത്ത് ആറു മത്സരങ്ങളില്‍ നിന്ന് ഒരുജയം മാത്രമാണ് വിന്‍ഡീസിന് സ്വന്തമായുള്ളത്. നാലെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒന്ന് മഴമൂലം ഉപേക്ഷിക്കപ്പെട്ടു.

    ലോകകപ്പില്‍ എന്തെങ്കിസും സാധ്യതകള്‍ അവശേഷിക്കണമെങ്കില്‍ കരീബിയന്‍ പടയ്ക്ക് ഇന്ന് ജയിച്ചേ തീരു. ലോകകപ്പില്‍ ഇതിന് മുമ്പ് 8 തവണയാണ് ഇന്ത്യയും വിന്‍ഡീസും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 5 മത്സരങ്ങളില്‍ ജയം ഇന്ത്യക്കായിരുന്നു. 1983 ലോകകപ്പ് ഫൈനലിലെ ജയമാണ് ഇതില്‍ ഏറ്റവും പ്രധാനം. ലോകകപ്പില്‍ ഇതുവരെ 300ന് മുകളിലുള്ള സ്‌കോര്‍ വിന്‍ഡീസിനെതിരെ നേടാന്‍ ഇന്ത്യക്കായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

    Also Read: ICC World cup 2019: ഇന്ത്യയ്ക്ക് വെല്ലുവിളിയായി 'ഗെയ്ല്‍ കൊടുങ്കാറ്റും കരീബിയന്‍ തിരകളും'; പോരാട്ടം ഉടന്‍

    അഫ്ഗാനെതിരായ ടീമില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. നാലാം നമ്പറില്‍ വിജയ് ശങ്കര്‍ തന്നെ കളിക്കും. രോഹിത്തും രാഹുലും ചേര്‍ന്ന് തന്നെയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് വിന്‍ഡീസ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. സുനില്‍ അംബ്രിസ്, ഫാബിന്‍ അലന്‍ എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്.

    First published: