നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ചരിത്രമെഴുതി രോഹിത്ത്- രാഹുല്‍ സഖ്യം; പാകിസ്ഥാനെതിരെ സ്വന്തമാക്കിയത് മിന്നുന്ന റെക്കോര്‍ഡ്

  ചരിത്രമെഴുതി രോഹിത്ത്- രാഹുല്‍ സഖ്യം; പാകിസ്ഥാനെതിരെ സ്വന്തമാക്കിയത് മിന്നുന്ന റെക്കോര്‍ഡ്

  23.5 ഓവറില്‍ 135 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നേടിയത്

  KL-Rahul

  KL-Rahul

  • News18
  • Last Updated :
  • Share this:
   ഓള്‍ഡ്ട്രാഫോഡ്: ലോകകപ്പില്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ച രോഹിത്- രാഹുല്‍ സഖ്യം സ്വന്തമാക്കിയത് മിന്നുന്ന റെക്കോര്‍ഡ്. ലോകകപ്പ ചരിത്രത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടാണ് ഓള്‍ഡ്ട്രഫോഡിലേത്. 1996 ലെ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സിദ്ദുവും നേടിയ 90 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായിരിക്കുന്നത്.

   ലോകകപ്പില്‍ പാകിസ്ഥാനതെിരെ ഇന്ത്യയുടെ നാലാമത്തെ സെഞ്ച്വറി കൂട്ടുകെട്ടുമാണിത്. നേരത്തെ 2003 ല്‍ കൈഫും സച്ചിനുമായിരുന്നു ഇആദ്യമായി പാകിസ്ഥാനെതിരെ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചത്. പിന്നീട് ഒരു സെഞ്ച്വറി കൂട്ടുകെട്ട് പിറക്കുന്നത് 2015 ലാണ്. ശിഖര്‍ ധവാനും കോഹ്‌ലിയുമായിരുന്നു അന്നത്തെ താരങ്ങള്‍. അതേ ലോകകപ്പില്‍ തന്നെ കോഹ്‌ലിയും റെയ്‌നയും ചേര്‍ന്നും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.

   Also Read: ലോകകപ്പ് റെക്കോര്‍ഡ് പുസ്‌കത്തില്‍ രോഹിത്തിന് പുതിയ സ്ഥാനം; നേട്ടത്തിലെത്തുന്നത് യുവരാജിന് പിന്നാലെ

   ഇത് ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ നാലാമത്തെ സെഞ്ച്വറി കൂട്ടകെട്ടാണ് രോഹിതും രാഹുലും സൃഷ്ടിച്ചിരിക്കുന്നത്. 23.5 ഓവറില്‍ 135 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നേടിയത്. 57 റണ്‍സെടുത്ത രാഹുലാണ് പുറത്തായത്. വഹാബ് റിയാസിന്റെ പന്തില്‍ ബാബര്‍ അസമിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്. ഇന്ത്യ 24 ഓവറില്‍ 136 ന് 1 എന്ന നിലയിലാണിപ്പോള്‍ രോഹിത് 75 റണ്‍സ് നേടി.

   First published: