ഇന്റർഫേസ് /വാർത്ത /Sports / ICC World Cup 2019: 'വീണ്ടും വില്ലനായി മഴ' ഇന്ത്യ- പാക് മത്സരം മഴമൂലം തടസപ്പെട്ടു

ICC World Cup 2019: 'വീണ്ടും വില്ലനായി മഴ' ഇന്ത്യ- പാക് മത്സരം മഴമൂലം തടസപ്പെട്ടു

india pak

india pak

14 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയോടെ 140 റണ്‍സായിരുന്നു രോഹിത് നേടിയത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ഓള്‍ഡ്ട്രാഫോഡ്: ലോകകപ്പിലെ ആവേശപോരാട്ടത്തില്‍ രസം കൊല്ലിയായി മഴ. ഇന്ത്യ 46.4 ഓവറില്‍ 305 ന് 4 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ കളി തടസപ്പെടുത്തിയത്. 71 റണ്‍സോടെ നായകന്‍ വിരാട് കോഹ്‌ലിയും 1 റണ്‍സോടെ വിജയ് ശങ്കറുമായിരുന്നു ക്രീസില്‍. രോഹിത്തിന്റെ സെഞ്ച്വറിയും രാഹുലിന്റെയും വിരാടിന്റെയും അര്‍ധ സെഞ്ച്വറികളുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്.

  113 പന്തില്‍ 14 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയോടെ 140 റണ്‍സായിരുന്നു രോഹിത് നേടിയത്. രാഹുല്‍ 78 പന്തില്‍ മൂന്നു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും പിന്‍ബലത്തിലായിരുന്നു 57 റണ്‍സെടുത്തത്. രോഹിത് പുറത്തായതിനു പിന്നാലെ കളത്തിലെത്തിയ ഹര്‍ദിക് (19 പന്തില്‍ 26) സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയിരുന്നു.

  Also Read: '2017 ല്‍ കോഹ്‌ലി ചെയ്ത അതേ തെറ്റ്' ഫീല്‍ഡിങ് തെരഞ്ഞെടുത്ത സര്‍ഫ്രാസിനെതിരെ ഷൊയ്ബ് അക്തര്‍

  മുന്‍ നായകന്‍ ധോണി (2 പന്തില്‍ 1) പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. പാകിസ്ഥാനായി മുഹമ്മദ് ആമിര്‍ രണ്ടും ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ ഒന്നുവീതം വിക്കറ്റുകളും വീഴ്ത്തി.

  First published:

  Tags: Cricket, ICC Cricket World Cup 2019, ICC World Cup 2019, Indian cricket, Indian cricket team, Pakistan Cricket, Pakisthan, Rohit sharma