• HOME
  • »
  • NEWS
  • »
  • sports
  • »
  • വിന്‍ഡീസിന് 'ഹോപ്പ്' ഇല്ല; രണ്ടാം വിക്കറ്റുമായി ഷമി; ഇന്ത്യ പിടിമുറുക്കുന്നു

വിന്‍ഡീസിന് 'ഹോപ്പ്' ഇല്ല; രണ്ടാം വിക്കറ്റുമായി ഷമി; ഇന്ത്യ പിടിമുറുക്കുന്നു

മത്സരം 7 ഓവര്‍ പിന്നിടുമ്പോള്‍ 17 ന് 2 എന്ന നിലയിലാണ് വിന്‍ഡീസ്

shami

shami

  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ഇന്ത്യ വിന്‍ഡീസ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിന്‍ഡീസിന് രണ്ടാം വിക്കറ്റ് നഷ്ടമായി. ഷായി ഹോപ്പിന്റെ വിക്കറ്റാണ് രണ്ടാമതായി വിന്‍ഡീസിന് നഷ്ടമായിരിക്കുന്നത്. 5 റണ്‍സെടുത്ത ഹോപ്പിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 10 പന്തില്‍ ഒരു ബൗണ്ടറി സഹിതമാണ് ഹോപ്പ് 5 റണ്‍സ് നേടിയത്.

    നേരത്തെ 19 പന്തില്‍ ആറ് റണ്‍സെടുത്ത ഗെയ്‌ലിനെയും ഷമി പുറത്താക്കിയിരുന്നു. മത്സരം 7 ഓവര്‍ പിന്നിടുമ്പോള്‍ 17 ന് 2 എന്ന നിലയിലാണ് വിന്‍ഡീസ്. മികച്ച രീതിയില്‍ പന്തെറിയുന്ന ഷമിയും ബൂമ്രയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.

    Also Read: 'ഷമി വേട്ട തുടങ്ങി' ഗെയ്‌ലെന്ന വന്‍മരം വീണു; ഇനി വിന്‍ഡീസിന്റെ രക്ഷയ്ക്ക് ആര്?

    നേരത്തെ ആദ്യംബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 268 റണ്‍സെടുത്തത്. അവസാന നിമിഷം മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയും ധോണിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ വിരാട് കോഹ്‌ലി 72 റണ്‍സുമെടുത്തു.

    First published: