• HOME
  • »
  • NEWS
  • »
  • sports
  • »
  • മൂന്നാം വിക്കറ്റും വീണു; വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി ഇന്ത്യ

മൂന്നാം വിക്കറ്റും വീണു; വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി ഇന്ത്യ

19 ഓവറില്‍ 75 ന് 3 എന്ന നിലയിലാണ് വിന്‍ഡീസ്

india

india

  • News18
  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ഇന്ത്യ വിന്‍ഡീസ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിന്‍ഡീസിന് മൂന്നാം വിക്കറ്റ് നഷ്ടമായി. സുനില്‍ അമ്പ്രിസിന്റെ വിക്കറ്റാണ് മൂന്നാമതായി വിന്‍ഡീസിന് നഷ്ടമായിരിക്കുന്നത്. 31 റണ്‍സാണ് വിന്‍ഡീസ് ഓപ്പണര്‍ നേടിയത്.

    അമ്പ്രിസും നിക്കോളാസ് പൂരനും ചേര്‍ന്ന് വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കവേയാണ് താരത്തെ ഹര്‍ദിക്ക് എല്‍ബിയില്‍ കുരുക്കുന്നത്. നേരത്തെ നേരത്തെ 19 പന്തില്‍ ആറ് റണ്‍സെടുത്ത ഗെയ്‌ലിനെയും 5 റണ്‍സെടുത്ത ഹോപ്പിനെയും ഷമി പുറത്താക്കിയിരുന്നു.

    Also Read: 'നിറത്തെക്കുറിച്ചല്ല, കളിയെക്കുറിച്ചാണ് ചിന്ത' ജേഴ്‌സി വിവാദത്തില്‍ ഇന്ത്യന്‍ ബൗളിങ് കോച്ച് പറയുന്നു

    ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 19 ഓവറില്‍ 75 ന് 3 എന്ന നിലയിലാണ് വിന്‍ഡീസ്. നേരത്തെ ആദ്യംബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 268 റണ്‍സെടുത്തത്. അവസാന നിമിഷം മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയും ധോണിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ വിരാട് കോഹ്‌ലി 72 റണ്‍സുമെടുത്തു.

    First published: