ICC World Cup 2019: 'വെടിക്കെട്ടിന് കാത്തിരിക്കാം' ടോസ് ജയം ഇന്ത്യക്ക് ബാറ്റിങ്ങ് തെരഞ്ഞെടുത്തു

ശക്തരായ മൂന്നു ടീമുകളെ തോല്‍പ്പിച്ചാണ് ഇന്ത്യ അഞ്ചാം മത്സരത്തിന് തയ്യാറെടുക്കുന്നത്

news18
Updated: June 22, 2019, 2:44 PM IST
ICC World Cup 2019: 'വെടിക്കെട്ടിന് കാത്തിരിക്കാം' ടോസ് ജയം ഇന്ത്യക്ക് ബാറ്റിങ്ങ് തെരഞ്ഞെടുത്തു
INDia
  • News18
  • Last Updated: June 22, 2019, 2:44 PM IST
  • Share this:
സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ലോകകപ്പില്‍ ഇതുവരെ ഒരു മത്സരവും ജയിക്കാത്ത അഫ്ഗാനെതിരെ മികച്ച ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ശക്തരായ മൂന്നു ടീമുകളെ തോല്‍പ്പിച്ചാണ് ഇന്ത്യ അഞ്ചാം മത്സരത്തിന് തയ്യാറെടുക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴമൂലം തടസപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കയോട് 6 വിക്കറ്റിന്. ഓസീസിനോട് 36 റണ്‍സിന് പാകിസ്താനോട് 89 റണ്‍സിന്. എന്നിങ്ങനെയാണ് ഇന്ത്യന്‍ ജയം. ബാറ്റിങ്ങ് കരുത്താണ് ടീമിന്റെ ശക്തി. മൂന്നുകളികളില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമടിച്ച രോഹിത് ശര്‍മ അപാരഫോമിലാണ്. കൂട്ടിനെത്തുന്ന രാഹുലും കരുതലോടെ കളിക്കുന്നുണ്ട്. മൂന്നാംനമ്പരില്‍ കോഹ്‌ലിക്ക് മറുപേരില്ല. മധ്യനിരയില്‍ ധോണിയും ഹര്‍ദിക് പാണ്ഡ്യയുമുണ്ട്. അവസരം കിട്ടിയാല്‍ മികവുതെളിയിക്കാന്‍ കേദാര്‍ ജാദവുമുണ്ടാകും.

Also Read: ICC World Cup 2019: അഫ്ഗാനെതിരെ നാലാം നമ്പറില്‍ ആര്?; ശങ്കര്‍ തുടരുമോ പന്ത് ഇറങ്ങുമോ

ബൗളിങ്ങിനും അച്ചടക്കം അവകാശപ്പെടാനുണ്ട്. വേഗതയിലും കൃത്യതയിലും കണിശക്കാരനാണ് ബൂമ്ര. ചഹലും കുല്‍ദീപും ഈ ലോകകപ്പില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞ സ്പിന്നര്‍മാരാണ്.
പക്ഷെ ഭുവിയുടെ അഭാവം വലിയ തിരിച്ചടിയാണ്. പകരം കളിപ്പിക്കാന്‍ മുഹമ്മദ് ഷമിയുണ്ടെന്ന ആശ്വാസം ചെറുതല്ല. പിന്തുണയ്ക്കാന്‍ ഹര്‍ദികും കേദാറുമുള്ളതിനാല്‍ ആശങ്ക തീരെയില്ലാതാകും.

സെമി ബര്‍ത്ത് സ്വപ്നം മാത്രമാകുമെന്ന് ഉറപ്പായി കഴിഞ്ഞ ടീമാണ് അഫ്ഗാന്‍. പക്ഷെ ഒരു പോയിന്‌റ് പോലുമില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. 5 മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാനായത്. ആ മത്സരത്തില്‍ കാത്തിരുന്നത് 150 റണ്‍സിന്റെ കനത്ത തോല്‍വിയും. ടൂര്‍ണമെന്റിന്റെ സ്റ്റാര്‍ ബൗളര്‍മാരില്‍ ഒരാളാകുമെന്ന് കരുതിയിരുന്ന റാഷിദ് ഖാന്‍ 5 മത്സരത്തില്‍ നിന്ന് നേടിയത് 3 വിക്കറ്റ് മാത്രം.

ഇംഗ്ലണ്ടിനെതിരെ 110 റണ്‍സ് വഴങ്ങിയ റാഷിദിന്റെത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമായിരുന്നു. ആദ്യ പത്തോവറില്‍ വിക്കറ്റെടുക്കുന്നതില്‍ ബൗളര്‍മാര്‍ക്കുള്ള വീഴ്ച ആവര്‍ത്തിച്ചാല്‍ ഇന്ത്യ പോലൊരു ടീമിനെതിരെ മടങ്ങിവരവ് എളുപ്പമാകില്ല.

First published: June 22, 2019, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading