ICC World Cup 2019: 'ഭൂവിക്ക് പകരം ഷമി തന്നെ' ടീമുകളുടെ പ്ലേയിങ്ങ് ഇലവന്‍ ഇങ്ങനെ

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്ത്യയെ നേരിടുന്നത്

news18
Updated: June 22, 2019, 2:58 PM IST
ICC World Cup 2019: 'ഭൂവിക്ക് പകരം ഷമി തന്നെ' ടീമുകളുടെ പ്ലേയിങ്ങ് ഇലവന്‍ ഇങ്ങനെ
shami
  • News18
  • Last Updated: June 22, 2019, 2:58 PM IST
  • Share this:
സതാംപ്ടണ്‍: പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനിടെ പേശീവലിവിനെത്തുടര്‍ന്ന് പിന്മാറിയ ഭൂവനേശ്വര്‍ കുമാറിന് പകരം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെയാണ് ഇന്ത്യ അഫ്ഗാനെതിരായ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജയ് ശങ്കറിന് പരിശീലനത്തിനിടെ പരുക്കേറ്റിരുന്നെങ്കിലും താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്ത്യയെ നേരിടുന്നത്.

അഫ്താബ് അലമും ഹസ്രത്തുള്ള സസായിയുമാണ് അഫ്ഗാന്‍ നിരയില്‍ മടങ്ങിയെത്തിയത്. ധവാന് പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ഋഷഭ് പന്ത് ഇന്നത്തെ മത്സരത്തില്‍ അരങ്ങേറുമെന്ന് കരുതിയിരുന്നെങ്കിലും ശങ്കറിനെ തന്നെ കളിപ്പിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. രോഹിത്തും രാഹുലും ഓപ്പണ്‍ ചെയ്യുമ്പോള്‍ നാലാം നമ്പറില്‍ ശങ്കര്‍ പരീക്ഷിക്കപ്പെടും.

Also Read: 'വെടിക്കെട്ടിന് കാത്തിരിക്കാം' ടോസ് ജയം ഇന്ത്യക്ക് ബാറ്റിങ്ങ് തെരഞ്ഞെടുത്തു

ലോകകപ്പില്‍ ഇതുവരെ ഒരു മത്സരവും ജയിക്കാത്ത അഫ്ഗാനെതിരെ മികച്ച ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ശക്തരായ മൂന്നു ടീമുകളെ തോല്‍പ്പിച്ചാണ് ഇന്ത്യ അഞ്ചാം മത്സരത്തിന് തയ്യാറെടുക്കുന്നത്. അതേസമയം ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാതെയാണ് അഫ്ഗാന്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.



First published: June 22, 2019, 2:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading