ICC World Cup 2019: 'കോഹ്‌ലിയും കീഴടങ്ങി' അഫ്ഗാന് മുന്നില്‍ ഇന്ത്യ പതറുന്നു?

135 ന് 4 എന്ന നിലയില്‍ പതറുകയാണ് ഇന്ത്യന്‍ ബാറ്റിങ്ങ് നിര

news18
Updated: June 22, 2019, 5:17 PM IST
ICC World Cup 2019: 'കോഹ്‌ലിയും കീഴടങ്ങി' അഫ്ഗാന് മുന്നില്‍ ഇന്ത്യ പതറുന്നു?
kohli
  • News18
  • Last Updated: June 22, 2019, 5:17 PM IST
  • Share this:
സതാംപ്ടണ്‍: അഫ്ഗാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിക്കുകയായിരുന്ന നായകന്‍ വിരാട് കോഹ്‌ലി (67) ആണ് പുറത്താത്. 135 ന് 4 എന്ന നിലയില്‍ പതറുകയാണ് ഇന്ത്യന്‍ ബാറ്റിങ്ങ് നിര. മത്സരത്തിന്റെ തുടക്കം മുതല്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യക്ക് കളിയില്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടില്ല.

എംഎസ് ധോണിയും കേദാര്‍ ജാദവുമാണ് ക്രീസില്‍. രോഹിത് ശര്‍മ (1), രാഹുല്‍ (30), വിജയ് ശങ്കര്‍ (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൊഹമ്മദ് നബി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍,  റഹ്മത്ത് ഷാ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

Also Read: 'കറക്കി വീഴ്ത്താന്‍ അഫ്ഗാന്‍' ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനിടെ പേശീവലിവിനെത്തുടര്‍ന്ന് പിന്മാറിയ ഭൂവനേശ്വര്‍ കുമാറിന് പകരം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അഫ്ഗാനെതിരെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്ത്യയെ നേരിടുന്നത്. അഫ്താബ് അലമും ഹസ്രത്തുള്ള സസായിയുമാണ് അഫ്ഗാന്‍ നിരയില്‍ മടങ്ങിയെത്തിയത്.

First published: June 22, 2019, 5:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading