ICC World Cup 2019: 'കറക്കി വീഴ്ത്താന്‍ അഫ്ഗാന്‍' ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി

മത്സരത്തിന്റെ തുടക്കം മുതല്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുകയാണ്

news18
Updated: June 22, 2019, 4:53 PM IST
ICC World Cup 2019: 'കറക്കി വീഴ്ത്താന്‍ അഫ്ഗാന്‍' ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി
rahmath sha
  • News18
  • Last Updated: June 22, 2019, 4:53 PM IST
  • Share this:
സതാംപ്ടണ്‍: അഫ്ഗാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. നിലയുറപ്പിച്ചെന്ന് തോന്നിച്ച വിജയ് ശങ്കറാണ് (29) പുറത്തായത്. റഹ്മത്ത് ഷായുടെ പന്തില്‍ താരം എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുകയാണ്.

അര്‍ധ സെഞ്ച്വറിയുമായി കുതിക്കുന്ന നായകന്‍ വിരാട് കോഹ്‌ലിക്ക് (59) കൂട്ടായി മുന്‍ നായകന്‍ എംഎസ് ധോണിയാണ് കളത്തില്‍. നേരത്തെ 64 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെയും ടീമിന് നഷ്ടമായിരുന്നു. രോഹിത് ശര്‍മ ഒരു റണ്‍സെടുത്ത് പുറത്തായപ്പോള്‍ രാഹുല്‍ 30 റണ്‍സാണ് എടുത്തത്. മുജീബ് ഉര്‍ റഹ്മാന്‍, മൊഹമ്മദ് നബി, റഹ്മത്ത് ഷാ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

Also Read: 'നായകന്‍ നയിക്കുന്നു' അര്‍ധ സെഞ്ച്വറിയുമായി കോഹ്‌ലി; ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനിടെ പേശീവലിവിനെത്തുടര്‍ന്ന് പിന്മാറിയ ഭൂവനേശ്വര്‍ കുമാറിന് പകരം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അഫ്ഗാനെതിരെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്ത്യയെ നേരിടുന്നത്. അഫ്താബ് അലമും ഹസ്രത്തുള്ള സസായിയുമാണ് അഫ്ഗാന്‍ നിരയില്‍ മടങ്ങിയെത്തിയത്.

First published: June 22, 2019, 4:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading