ICC World Cup 2019: 'നായകന്‍ നയിക്കുന്നു' അര്‍ധ സെഞ്ച്വറിയുമായി കോഹ്‌ലി; ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്

48 പന്തില്‍ നിന്നാണ് വിരാട് അര്‍ധ സെഞ്ച്വറി തികച്ചത്. താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്.

news18
Updated: June 22, 2019, 4:33 PM IST
ICC World Cup 2019: 'നായകന്‍ നയിക്കുന്നു' അര്‍ധ സെഞ്ച്വറിയുമായി കോഹ്‌ലി; ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്
virat
  • News18
  • Last Updated: June 22, 2019, 4:33 PM IST
  • Share this:
സതാംപ്ടണ്‍: അഫ്ഗാനെതിരായ ലോകകപ്പ് മത്സരത്തില്‍ മോശം തുടക്കത്തിനുശേഷം ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു. അര്‍ധ സെഞ്ച്വറിയുമായി മുന്നേറുന്ന നായകന്‍ വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ഇന്ത്യന്‍ മുന്നേറ്റം. 48 പന്തില്‍ നിന്നാണ് വിരാട് അര്‍ധ സെഞ്ച്വറി തികച്ചത്. താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്.

നായകന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ 22 ഓവറില്‍ 98 ന് 2 എന്ന നിലയിലാണ് ഇന്ത്യ. 13 റണ്‍സുമായി ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് നായകനൊപ്പം ക്രീസില്‍. നേരത്തെ 64 റണ്‍സിനിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. രോഹിത് ശര്‍മ ഒരു റണ്‍സെടുത്ത് പുറത്തായപ്പോള്‍ രാഹുല്‍ 30 റണ്‍സാണ് എടുത്തത്. മുജീബ് ഉര്‍ റഹ്മാനും മൊഹമ്മദ് നബിയ്ക്കുമാണ് വിക്കറ്റുകള്‍.

Also Read: 'രോഹിത്തിന് പുറമെ രാഹുലും മടങ്ങി' അഫ്ഗാനെതിരെ ടീമിനെ കരകയറ്റാന്‍ കോഹ്‌ലി

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനിടെ പേശീവലിവിനെത്തുടര്‍ന്ന് പിന്മാറിയ ഭൂവനേശ്വര്‍ കുമാറിന് പകരം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അഫ്ഗാനെതിരെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്ത്യയെ നേരിടുന്നത്. അഫ്താബ് അലമും ഹസ്രത്തുള്ള സസായിയുമാണ് അഫ്ഗാന്‍ നിരയില്‍ മടങ്ങിയെത്തിയത്.

First published: June 22, 2019, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading