ICC World Cup 2019: 'രോഹിത്തിന് പുറമെ രാഹുലും മടങ്ങി' അഫ്ഗാനെതിരെ ടീമിനെ കരകയറ്റാന്‍ കോഹ്‌ലി

മുജീബ് ഉര്‍ റഹ്മാനും മൊഹമ്മദ് നബിയ്ക്കുമാണ് വിക്കറ്റുകള്‍

news18
Updated: June 22, 2019, 4:13 PM IST
ICC World Cup 2019: 'രോഹിത്തിന് പുറമെ രാഹുലും മടങ്ങി' അഫ്ഗാനെതിരെ ടീമിനെ കരകയറ്റാന്‍ കോഹ്‌ലി
afgan
  • News18
  • Last Updated: June 22, 2019, 4:13 PM IST
  • Share this:
സതാംപ്ടണ്‍: ഇന്ത്യ അഫ്ഗാന്‍ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. 64 റണ്‍സിനിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. രോഹിത് ശര്‍മ ഒരു റണ്‍സെടുത്ത് പുറത്തായപ്പോള്‍ രാഹുല്‍ 30 റണ്‍സാണ് എടുത്തത്. മുജീബ് ഉര്‍ റഹ്മാനും മൊഹമ്മദ് നബിയ്ക്കുമാണ് വിക്കറ്റുകള്‍.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 17 ഓവറില്‍ 73 ന് 2 എന്ന നിലയിലാണ് ഇന്ത്യ. 35 റണ്‍സോടെ വിരാട് കോഹ്‌ലിയും 4 റണ്‍സോടെ വിജയ് ശങ്കറുമാണ് ക്രീസില്‍. ഇന്നത്തെ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായാല്‍ ശങ്കറിന് ലോകകപ്പ് ടീമിലെ നാലാം നമ്പര്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയും.

Also Read: 'പറക്കും റൂട്ട് വേറെ ലെവലാണ്' ശ്രീലങ്കയ്‌ക്കെതിരായ റൂട്ടിന്റെ അത്ഭുത പ്രകടനം

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനിടെ പേശീവലിവിനെത്തുടര്‍ന്ന് പിന്മാറിയ ഭൂവനേശ്വര്‍ കുമാറിന് പകരം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ അഫ്ഗാനെതിരെ മത്സരത്തിനിറങ്ങിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്ത്യയെ നേരിടുന്നത്. അഫ്താബ് അലമും ഹസ്രത്തുള്ള സസായിയുമാണ് അഫ്ഗാന്‍ നിരയില്‍ മടങ്ങിയെത്തിയത്.

First published: June 22, 2019, 4:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading