ICC World Cup 2019: ഇന്ത്യയെ ഞെട്ടിച്ച് അഫ്ഗാന്‍; രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി തുടക്കം

മികച്ച തുടക്കം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത ആഘാതമായിരിക്കുകയാണ് രോഹിത്തിന്റെ പുറത്താകല്‍.

news18
Updated: June 22, 2019, 3:22 PM IST
ICC World Cup 2019: ഇന്ത്യയെ ഞെട്ടിച്ച് അഫ്ഗാന്‍; രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി തുടക്കം
mujeeb
  • News18
  • Last Updated: June 22, 2019, 3:22 PM IST
  • Share this:
സതാംപ്ടണ്‍: ഇന്ത്യ അഫ്ഗാന്‍ ലോകകപ്പ് മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത രോഹിത് ശര്‍മയെ മുജീബ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. മികച്ച തുടക്കം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത ആഘാതമായിരിക്കുകയാണ് രോഹിത്തിന്റെ പുറത്താകല്‍.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 5 ഓവറില്‍ 9 ന് 1 എന്ന നിലയിലാണ് ഇന്ത്യ. 7 റണ്‍സോടെ രാഹുലും ഒരു റണ്ണോടെ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിനിടെ പേശീവലിവിനെത്തുടര്‍ന്ന് പിന്മാറിയ ഭൂവനേശ്വര്‍ കുമാറിന് പകരം ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെയാണ് ഇന്ത്യ അഫ്ഗാനെതിരായ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: 'ഭൂവിക്ക് പകരം ഷമി തന്നെ' ടീമുകളുടെ പ്ലേയിങ്ങ് ഇലവന്‍ ഇങ്ങനെ

വിജയ് ശങ്കറിന് പരിശീലനത്തിനിടെ പരുക്കേറ്റിരുന്നെങ്കിലും താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്ത്യയെ നേരിടുന്നത്.

അഫ്താബ് അലമും ഹസ്രത്തുള്ള സസായിയുമാണ് അഫ്ഗാന്‍ നിരയില്‍ മടങ്ങിയെത്തിയത്. ധവാന് പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ഋഷഭ് പന്ത് ഇന്നത്തെ മത്സരത്തില്‍ അരങ്ങേറുമെന്ന് കരുതിയിരുന്നെങ്കിലും ശങ്കറിനെ തന്നെ കളിപ്പിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. രോഹിത്തും രാഹുലും ഓപ്പണ്‍ ചെയ്യുമ്പോള്‍ നാലാം നമ്പറില്‍ ശങ്കര്‍ പരീക്ഷിക്കപ്പെടും.

First published: June 22, 2019, 3:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading