സതാംപ്ടണ്: ഇംഗ്ലണ്ട് ലോകകപ്പിലെ ഇന്ത്യക്കാരന്റെ ആദ്യ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ച് ഓപ്പണര്‍ രോഹിത് ശര്‍മ. 128 പന്തില്‍ 10 ഫോറിന്റെയും 2 സിക്സിന്റെയും അകമ്പടിയോടെയാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ഇന്ത്യ ജയത്തിലേക്ക് അടുക്കുകയാണ്. 41.1 ഓവറില്‍ 178 ന് 3 എന്ന നിലയിലാണ് ഇന്ത്യ.
ഏഴു വിക്കറ്റ് കയ്യിലിരിക്കെ 53 പന്തുകളില്‍ 50 റണ്‍സാണ് ഇന്ത്യക്ക് വേണ്ടത്. ഏകദിന ക്രിക്കറ്റിലെ ഇരുപത്തിമൂന്നാമത്തെയും ലോകകപ്പിലെ രണ്ടാമത്തെയും സെഞ്ച്വറിയാണ് രോഹിത്ത് ഇന്ന് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണിത്.
Also Read: ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് 245 റണ്‍സ് വിജയലക്ഷ്യം
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ യൂസവേന്ദ്ര ചാഹലാണ് പ്രോട്ടീസിനെ തകര്‍ത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ICC Cricket World Cup 2019, ICC World Cup 2019, India vs South Africa, ഇന്ത്യ-ദക്ഷിണാഫ്രിക്ക, ഐസിസി ലോകകപ്പ് 2019