'തിരിച്ചടി തുടങ്ങി' ഹസ്രത്തുള്ളയുടെ സ്റ്റംപ് പിഴുത് ഷമി; അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടം

സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോഴാണ് ഒന്നാം വിക്കറ്റ് വീണത്.

news18
Updated: June 22, 2019, 7:41 PM IST
'തിരിച്ചടി തുടങ്ങി' ഹസ്രത്തുള്ളയുടെ സ്റ്റംപ് പിഴുത് ഷമി; അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടം
shami
  • News18
  • Last Updated: June 22, 2019, 7:41 PM IST
  • Share this:
സതാംപ്ടണ്‍: ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഹസ്രത്തുള്ള സസായിയുടെ (10) സ്റ്റംപ് പിഴുത് ഷമിയാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോഴാണ് ഒന്നാം വിക്കറ്റ് വീണത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 7 ഓവറില്‍ 21 ന് 1 എന്ന നിലയിലാണ് അഫ്ഗാന്‍. നേരത്തെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 224 റണ്‍സെടുത്തത്. ബാറ്റിങ്ങ് തെരഞ്ഞെടുത്ത നായകന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന കളി പുറത്തെടുക്കാന്‍ നായകനൊഴികെ മറ്റു മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയാതെ വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കൃത്യമായ ഇടവേളകളില്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

Also Read: ടീം പതറിയപ്പോഴും ലോകകപ്പില്‍ മറ്റൊരു പൊന്‍തൂവല്‍ സ്വന്തമാക്കി വിരാട് കോഹ്‌ലി

നായകന്‍ വിരാട് കോഹ്‌ലി (67) അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ കേദാര്‍ ജാദവ് (52), രാഹുല്‍ (30), വിജയ് ശങ്കര്‍ (29), എംഎസ് ധോണി (28) എന്നിവരാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അഫ്ഗാനിസ്ഥാനായി മൊഹമ്മദ് നബിയും നൈബും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുജീബ് ഉര്‍ റഹ്മാന്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, അഫ്താബ് അലം, എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
First published: June 22, 2019, 7:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading