നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World cup 2019: അര്‍ധ സെഞ്ച്വറിയുമായി ഓപ്പണര്‍മാര്‍; ഓസീസിനെതിരെ ഇന്ത്യ കുതിക്കുന്നു

  ICC World cup 2019: അര്‍ധ സെഞ്ച്വറിയുമായി ഓപ്പണര്‍മാര്‍; ഓസീസിനെതിരെ ഇന്ത്യ കുതിക്കുന്നു

  തുടക്കത്തിലെ ആക്രമിച്ച് കളിച്ച ധവാനാണ് ഓസീസ് ബൗളര്‍മാരെ കൂടുതല്‍ പ്രഹരിച്ചത്.

  dhawan

  dhawan

  • Last Updated :
  • Share this:
   ഓവല്‍: ഓസീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ശിഖര്‍ ധവാനും രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യ 20.3 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ റണ്‍സ് 117 എടുത്തിട്ടുണ്ട്. തുടക്കത്തിലെ ആക്രമിച്ച് കളിച്ച ധവാനാണ് ഓസീസ് ബൗളര്‍മാരെ കൂടുതല്‍ പ്രഹരിച്ചത്.

   നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങിയ കോള്‍ട്ടര്‍നൈലാണ് ഓസീസ് നിരയില്‍ കൂടുതല്‍ തല്ല് വാങ്ങിയത്. 63 പന്തുകള്‍ നേരിട്ട രോഹിത് 3 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് എടുത്തിരിക്കുന്നത്. 60 പന്തുകള്‍ നേരിട്ട ധവാന്‍ 9 ഫോറുകളുടെ അകമ്പടിയോടെ 62 റണ്‍സും.

   Also Read:  'കപ്പടിക്കണോ, എന്നാല്‍ ഇന്ന് ജയിക്കണം' വെറുതെ പറയുന്നതല്ല തെളിവുകളിതാ

   ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാം മത്സരത്തിന് എത്തിയിരിക്കുന്നത്. മറുവശത്ത് ആദ്യ രണ്ടു മത്സരങ്ങളും ജയച്ച ഓസീസും മികച്ച ഫോമിലാണ്. ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യയും ഓസീസും കളത്തിലിറങ്ങിയിരിക്കുന്നത്. ഷമിയെ ടീമിലുള്‍പ്പെടുത്തുമെന്ന് കരുതിയിരുന്നെങ്കിലും ആദ്യം ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

   First published:
   )}