നോട്ടിങ്ങ്ഹാം: ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ വിന്‍ഡീസിനെതിരെ ഓസീസിന് മോശം തുടക്കം. കരീബിയന്‍ പടയ്ക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന് കരുതിയ ഓസീസ് ഓപ്പണര്‍മാര്‍ സ്കോര്‍ബോര്‍ഡില്‍ 26 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ ഖവാജയെയും മാക്സ്വെല്ലിനെയും ഓസീസിന് നഷ്ടമായി
ഡേവിഡ് വാര്‍ണര്‍ മൂന്ന് റണ്‍സും നായകന് ആരോണ്‍ ഫിഞ്ച് ആറ് റണ്‍സുമെടുത്താണ് മടങ്ങിയത്. ഖവാജ 13 റണ്‍സും നേടി. ഓഷോണ് തോമസ്, കോട്ട്രെല്‍, റസല്‍ എന്നിവരാണ് വിക്കറ്റുകള്‍ നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 7.3 ഓവറില്‍ 38 ന് 4 എന്ന നിലയിലാണ് ഓസീസ്. 3 റണ്‍സോടെ സ്റ്റീവ് സ്മിത്താണ് ക്രീസില്‍.
ആദ്യ മത്സരം ജയിച്ച ഇരു ടീമുകളും തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ന് നോട്ടിങ്ങ്ഹാമില്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ആധികാരിക ജയമായിരുന്നു ഇരു ടീമുകളും സ്വന്തമാക്കിയത്. ആ നേട്ടം ഇന്നും ആവര്‍ത്തിച്ച് ന്യുസീലന്‍ഡിന് ശേഷം തുടര്‍ച്ചയായ രണ്ട് കളി ജയിക്കുന്ന ടീമാവുകയാണ് ഇരുവരും ലക്ഷ്യമിടുന്നത്.
ലോകകപ്പിന് മുമ്പുള്ള സന്നാഹമത്സരത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 7 വിക്കറ്റിന് ഓസ്ട്രേലിയ ജയിച്ചിരുന്നു. മത്സരം നടക്കുന്ന നോട്ടിങ്ങ്ഹാമില്‍ ഓസീസ് ഏറ്റവുമൊടുവില്‍ ജയിക്കുന്നത് 10 വര്‍ഷം മുമ്പാണ്. വിന്‍ഡീസാകട്ടെ മൂന്നു പതിറ്റാണ്ട് മുമ്പും
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.