HOME /NEWS /Sports / ICC World Cup 2019: 'മഴ വില്ലനാകുന്നു' ഇന്ത്യ ന്യുസിലന്‍ഡ് മത്സരം വൈകുന്നു

ICC World Cup 2019: 'മഴ വില്ലനാകുന്നു' ഇന്ത്യ ന്യുസിലന്‍ഡ് മത്സരം വൈകുന്നു

trentbridge

trentbridge

  • Share this:

    ട്രെന്റ്ബ്രിഡ്ജ്: ക്രിക്കറ്റാരാധകര്‍ക്ക് ആശ്വാസമായി ട്രെന്റ് ബ്രിഡ്ജില്‍ മഴയൊഴിയുന്നു. 3 മണിക്ക് നടക്കേണ്ട കളിയുടെ ടോസിങ്ങ് ഇതുവരെ നടന്നില്ലെങ്കിലും സ്‌റ്റേഡിയത്തില്‍ നിന്ന് മഴയൊഴിഞ്ഞത് ശുഭ സൂചനയാണ് നല്‍കുന്നത്. മഴ മാറിയതോടെ പിച്ച് മൂടിയിരുന്ന കവറുകള്‍ നീക്കം ചെയ്തിരുന്നു. അഞ്ച് മണിക്ക് അംപയര്‍മാര്‍ പിച്ച് പരിശോധനയ്‌ക്കെത്തിയെങ്കിലും മത്സരം ഇപ്പോള്‍ നടത്താനാവില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

    അടുത്ത പരിശോധന ആറുമണിയോടെ നടക്കും. കളി നടക്കുമോ ഇല്ലയോയെന്ന് 6 മണിക്ക് അറിയാന്‍ കഴിഞ്ഞേക്കും. ഇനി മഴ പെയ്തില്ലെങ്കില്‍കളി നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2.30 ന് നടക്കേണ്ടിയിരുന്ന ടോസിങ് മോശം കാലാവസ്ഥയെ തുടര്‍ന്ന് നീണ്ടുവരികയായിരുന്നു.

    Also Read: സച്ചിന്റെ ആ റെക്കോര്‍ഡിനും വിരാടിനും ഇടയില്‍ 57 റണ്‍സ് ദൂരം മാത്രം

    ലോകകപ്പില്‍ ഇതുവരെ തോല്‍ക്കാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യുസിലന്‍ഡും. ഇന്ന മഴ മത്സരം മുടക്കുകയാണെങ്കില്‍ രണ്ട് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും.

    First published:

    Tags: ICC Cricket World Cup 2019, ICC World Cup 2019, India vs New Zealand, Indian cricket team, New Zealand Cricket team