നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World Cup 2019: മുന്‍നിര വീണിട്ടും മുട്ടിടിക്കാതെ കങ്കാരുക്കള്‍; വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം

    ICC World Cup 2019: മുന്‍നിര വീണിട്ടും മുട്ടിടിക്കാതെ കങ്കാരുക്കള്‍; വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം

    60 പന്തില്‍ നാല് സിക്‌സിന്റെയും എട്ട് ഫോറിന്റെയും അകമ്പടിയോടെ 92 റണ്‍സാണ് കോള്‍ട്ടെര്‍നൈല്‍ നേടിയത്

    Nathan-Coulter-Nile

    Nathan-Coulter-Nile

    • News18
    • Last Updated :
    • Share this:
      നോട്ടിങ്ങ്ഹാം: സ്‌കോര്‍ ബോര്‍ഡില്‍ വെറും 38 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും വിന്‍ഡീസിനെതിരെ മികച്ച ടോട്ടല്‍ കുറിച്ച് ഓസീസ്. 49 ഓവറില്‍ 288 റണ്‍സെടുത്താണ് കങ്കാരുക്കള്‍ കൂടാരം കയറിയത്. 26 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെയും പിന്നാലെ ഖവാജയെയും മാക്‌സ്‌വെല്ലിനെയും നഷ്ടപ്പെട്ട ഓസീസിനെ മുന്‍ നായകന്‍ സ്മിത്തും കോള്‍ട്ടെര്‍നൈലും ചേര്‍ന്നാണ് കരകയറ്റിയത്.

      60 പന്തില്‍ നാല് സിക്‌സിന്റെയും എട്ട് ഫോറിന്റെയും അകമ്പടിയോടെ 92 റണ്‍സാണ് കോള്‍ട്ടെര്‍നൈല്‍ നേടിയത്. സ്മിത്ത് 103 പന്തില്‍ 7 ഫോറുകളുടെ അകമ്പടിയോടെ 73 റണ്‍സുമെടുത്തു. ഇരുവര്‍ക്കും പുറമെ 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരി മാത്രമാണ് തിളങ്ങിയത്.

      Also Read: 'വിരമിക്കരുതെന്ന് അന്ന് അപേക്ഷിച്ചതാണ്' എബി ഡിയെ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞത് തന്നെയെന്ന് ദക്ഷിണാഫ്രിക്ക

      ഓസീസ് നിരയില്‍ ആറ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. വിന്‍ഡീസിനായ് മൂന്നുവിക്കറ്റ് വീഴ്ത്തിയ കാര്‍ലോസ് ബ്രാത്‌വൈറ്റും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഓഷോണ്‍ തോമസ്, കോട്ട്രെല്‍, റസല്‍ എന്നിവര്‍ മികച്ച ബൗളിങ് കാഴ്ചവെച്ചു.

      ബൗണ്ടറി ലൈനരകില്‍ വെച്ച് സ്മിത്തിന്റേതുള്‍പ്പെടെ രണ്ട് ക്യാച്ചുകളെടുത്ത കോട്ട്രെല്ലിന്റെ ഫീല്‍ഡിങ് മികവും ശ്രദ്ധേയമായിരുന്നു.

      First published: