• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ICC World Cup 2019: ടോസ് ജയം ഇംഗ്ലണ്ടിന്; വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു

സ്‌റ്റേഡിയത്തില്‍ നിര്‍ണായകമാവുക മഴയാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് സതാംപ്ടണിലുള്ളത്.

news18
Updated: June 14, 2019, 3:06 PM IST
ICC World Cup 2019: ടോസ് ജയം ഇംഗ്ലണ്ടിന്; വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു
windies
news18
Updated: June 14, 2019, 3:06 PM IST
ലണ്ടന്‍: മഴ മാറിനിന്ന് ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ആതിഥേയരായ ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. മൂന്ന് മല്‍സരത്തില്‍ നിന്ന് 4 പോയിന്റുള്ള ഇംഗ്‌ളണ്ടും 3 പോയിന്റുള്ള വിന്‍ഡീസുമാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. മൂന്ന് മല്‍സരത്തില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമാണ് ഇംഗ്ലീഷുകാരുടെ അക്കൗണ്ടില്‍. വിന്‍ഡീസിന് ഒരു ജയവും ഒരു തോല്‍വിയും ലഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരം മഴ കൊണ്ടുപോവുകയും ചെയ്തു.

സ്‌റ്റേഡിയത്തില്‍ നിര്‍ണായകമാവുക മഴയാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് സതാംപ്ടണിലുള്ളത്. പിച്ച് ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താമെന്ന പ്രതീക്ഷ പേസ് ബൗളര്‍മാര്‍ക്കില്ല. ഇന്നിങ്‌സിന്റെ മധ്യ ഘട്ടത്തില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുന്ന രീതിയിലാണ് പിച്ച്.

Also Read: ICC World Cup 2019: ലോകകപ്പില്‍ മഴ കളിച്ചപ്പോള്‍ താരങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു

95 മല്‍സരങ്ങള്‍ ഇരുവരും മുഖാമുഖം വന്നപ്പോള്‍ ഇംഗ്ലണ്ട് 51 തവണയാണ് വിജയച്ചത്. വിന്‍ഡീസ് 44 തവണയും. ലോകകപ്പിലേക്കെത്തുമ്പോള്‍ 6 മല്‍സരത്തില്‍ 5 ഉം ജയിച്ച ഇംഗ്ലണടിനാണ് സമ്പൂര്‍ണ ആധിപത്യം. ഇംഗ്ലളണ്ടില്‍ കളിച്ച 37 മല്‍സരത്തില്‍ 22 എണ്ണത്തിലും ജയം ആതിഥേയര്‍ക്കായിരുന്നു.

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...