നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ടീം ഇന്ത്യയുടെ പത്രസമ്മേളനം ബഹിഷ്ക്കരിച്ച് മാധ്യമങ്ങൾ- കാരണം ഇതാണ്!

    ടീം ഇന്ത്യയുടെ പത്രസമ്മേളനം ബഹിഷ്ക്കരിച്ച് മാധ്യമങ്ങൾ- കാരണം ഇതാണ്!

    പത്രസമ്മേളനത്തിൽ കോച്ച് രവി ശാസ്ത്രിയെയോ നായകൻ വിരാട് കോഹ്ലിയെയോ ആണ് മാധ്യമപ്രവർത്തകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും വന്നവരെ കണ്ട് ശരിക്കും ഞെട്ടി...

    Virat-Kohli-interacts-with-the-media

    Virat-Kohli-interacts-with-the-media

    • Share this:
      ലോകകപ്പിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിനെതിരെ മുഖംതിരിച്ച് മാധ്യമപ്രവർത്തകർ. പത്രസമ്മേളനത്തിന് പ്രമുഖർ ആരും എത്താതിരുന്നതാണ് മാധ്യമപ്രവർത്തകരെ ചൊടിപ്പിച്ചത്. സതാംപ്ടണിലെ പരിശീലനത്തിനുശേഷം ടീം പ്രതിനിധികൾ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. വിരാട് കോഹ്ലിയോ കോച്ച് രവി ശാസ്ത്രിയോ ആയിരിക്കും പത്രസമ്മേളനത്തിന് എത്തുകയെന്നാണ് മാധ്യമപ്രവർത്തകർ പ്രതീക്ഷിച്ചത്. എന്നാൽ ടീമിൽ പോലും ഇല്ലാതിരുന്ന രണ്ടു കളിക്കാരെയാണ് മാധ്യമപ്രവർത്തകരെ കാണാനായി ടീം മാനേജ്മെന്‍റ് നിയോഗിച്ചത്. ഇതോടെയാണ് പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ മാധ്യമപ്രവർത്തകരിൽ വലിയൊരു വിഭാഗം വിട്ടുനിന്നത്.

      കഴിഞ്ഞ ദിവസമാണ് പരിശീലനത്തിന് ശേഷം ടീം പ്രതിനിധികൾ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചത്. ഇതനുസരിച്ച് ഇന്ത്യയിൽനിന്ന് ഉൾപ്പടെയുള്ള മാധ്യമപ്രവർത്തകർ തയ്യാറായിനിന്നു. എന്നാൽ പരിശീലനത്തിനിടെ മഴ എത്തിയതോടെ പത്രസമ്മേളനം നേരത്തെയാക്കി. പത്രസമ്മേളനത്തിൽ കോച്ച് രവി ശാസ്ത്രിയെയോ നായകൻ വിരാട് കോഹ്ലിയെയോ ആണ് മാധ്യമപ്രവർത്തകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും വന്നവരെ കണ്ട് ശരിക്കും ഞെട്ടി. നെറ്റ്സിൽ പന്തെറിയാനായി ഇന്ത്യയിൽനിന്ന് കൊണ്ടുവന്ന ആവേശ് ഖാനും ദീപക് ചഹാറുമാണ് പത്രസമ്മേളനത്തിനായി എത്തിയത്. ലോകകപ്പ് ടീമിൽപോലും ഇല്ലാത്ത ഇവരെ പത്രസമ്മേളനത്തിന് കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് വലിയൊരു വിഭാഗം മാധ്യമപ്രവർത്തകർ ഇത് ബഹിഷ്ക്കരിക്കുകയായിരുന്നു.

      ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ട്വന്റി-20 മത്സരം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റാൻ നീക്കം

      ലോകകപ്പ് പരിശീലനത്തിന്‍റെ ഭാഗമായി വന്ന ആവേശ് ഖാനും ദീപക് ചഹാറും വൈകാതെ ഇന്ത്യയിലേക്ക് മടങ്ങുന്നവരാണ്. എന്തുകൊണ്ടാണ് നെറ്റ്സിൽ പന്തെറിയാൻ എത്തിയവരെ പത്രസമ്മേളനത്തിനായി നിയോഗിച്ചതെന്നാണ് ലണ്ടനിലെ മാധ്യമപ്രവർത്തകർ ചോദിക്കുന്നത്. ടീമിനെക്കുറിച്ച് അവർക്ക് എന്താണ് പറയാനാകുകയെന്നും അവർ ചോദിക്കുന്നു.
      First published:
      )}