നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പ്രോട്ടീസ് പട തകരുന്നു, അഞ്ച് വിക്കറ്റുകള്‍ വീണു; ഇത്തവണ കുല്‍ദീപ്

  പ്രോട്ടീസ് പട തകരുന്നു, അഞ്ച് വിക്കറ്റുകള്‍ വീണു; ഇത്തവണ കുല്‍ദീപ്

  മൂന്ന് റണ്‍സെടുത്ത ജെപി ഡുമിനിയെ കുല്‍ദീപ് എല്‍ബിയില്‍ കുരുക്കുകയായിരുന്നു

  kuldeep

  kuldeep

  • Last Updated :
  • Share this:
   സതാംപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുന്നു. 85 റണ്‍സിനിടെ ദക്ഷിണാഫ്രക്കയക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്. ബൂമ്രയും ഹാചലും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മത്സരത്തില്‍ അഞ്ചാം വിക്കറ്റ് കുല്‍ദീപ് യാദവാണ് സ്വന്തമാക്കിയത്. 11 പന്തില്‍ മൂന്ന് റണ്‍സെടുത്ത ജെപി ഡുമിനിയെ കുല്‍ദീപ് എല്‍ബിയില്‍ കുരുക്കുകയായിരുന്നു.

   നേരത്തെ തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡു പ്ലെസിയും വാന്‍ ഡെര്‍ ഡസനും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെ ചാഹലാണ് രണ്ടുപേരെയും പുറത്താക്കി ഇന്ത്യക്ക് വ്യക്തമായ ആധിപത്യം നല്‍കിയത്. 54 പന്തില്‍ 38 റണ്‍സെടത്ത ഡു പ്ലെസി നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് മടങ്ങിയത്.

   Also Read: ഇരട്ട പ്രഹരവുമായി ചാഹല്‍; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു

   ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 24 ഓവറില്‍ 98 ന് 5 എന്ന നിലയിലാണ് പ്രോട്ടീസ്. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സ് മാത്രമുള്ളപ്പോഴാണ് പ്രോട്ടീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് വീണത് 24 റണ്‍സിനും.

   പരുക്കില്‍ നിന്ന് മോചിതനായ കേദാര്‍ ജാദവിനെു ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയത്. ജാദവ് തിരിച്ചെത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കാണ് പുറത്തിരുന്നത്.

   First published: