കളംപിടിച്ച് അംലയും ഡൂ പ്ലെസിയും; ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍
27 ഓവര്‍ പിന്നിടുമ്പോള്‍ 137 ന് 1 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക
news18
Updated: June 28, 2019, 9:19 PM IST

amla
- News18
- Last Updated: June 28, 2019, 9:19 PM IST
ലണ്ടന്‍: ലോകകപ്പ് മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍. ഹാഷിം അംലയുടെയും നായകന് ഡൂ പ്ലെസിയുടെയും അര്‍ധ സെഞ്ച്വറിയുടെപിന്ബലത്തിലാണ് ദക്ഷിണാഫ്രിക്ക മത്സരം വരുതിയിലാക്കിയത്. 27 ഓവര്‍ പിന്നിടുമ്പോള്‍ 137 ന് 1 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
56 റണ്‍സുമായി ഹാഷിം അംലയും 50 റണ്‍സുമായി നായകന് ഡൂ പ്ലെസിയുമാണ് ക്രീസില്‍. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡീ കോക്കിനെ (15) നഷ്ടമായിടത്തു നിന്നാണ് പ്രോട്ടീസുകാര്‍ മത്സരത്തില്‍ ആധിപത്യം നേടിയത്. മലിംഗയാണ് ഡീ കോക്കിനെ വീഴ്ത്തിയത്. Also Read: വിരാടിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ഇവന് കഴിയും; പാക് താരത്തെ കോഹ്ലിയോട് ഉപമിച്ച് പരിശീലകന്
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.3 ഓവറിലാണ് 203 റണ്‍സെടുത്തത്. 30 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയും അവിഷ്ക ഫെര്‍ണാണ്ടോയുമാണ് ലങ്കയുടെ ടോപ്പ് സ്കോറര്‍മാര്‍. കുശാല്‍ മെന്‍ഡിസ് (23), എയ്ഞ്ചലോ മാത്യൂസ് (11), ധനഞ്ജയ ഡി സില് (24), ജീവന് മെന്‍ഡിസ് (18), തിസര പെരേര (21). ഇസുരു ഉഡാന (17), സുരംഗ ലക്മല്‍ (പുറത്താകാതെ 5), മലിംഗ (4) എന്നിങ്ങനെയാണ് മറ്റു ലങ്കന്‍ താരങ്ങളുടെ പ്രകടനം.
ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസും പ്രിടോറിയസും മൂന്നുവീതവും കഗീസോ റബാഡ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പെഹ്ലുക്വായും ഡുമിനിയും ഓരോ വിക്കറ്റുകള്‍ നേടി. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ലങ്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. അതേസയമം ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ ദക്ഷിണാഫ്രിക്ക നാട്ടിലേക്ക് മടങ്ങും മുന്‍പ് അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ്.
56 റണ്‍സുമായി ഹാഷിം അംലയും 50 റണ്‍സുമായി നായകന് ഡൂ പ്ലെസിയുമാണ് ക്രീസില്‍. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡീ കോക്കിനെ (15) നഷ്ടമായിടത്തു നിന്നാണ് പ്രോട്ടീസുകാര്‍ മത്സരത്തില്‍ ആധിപത്യം നേടിയത്. മലിംഗയാണ് ഡീ കോക്കിനെ വീഴ്ത്തിയത്.