• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'പെയ്യാന്‍ തന്നെയാണ് തീരുമാനം' ലോകകപ്പില്‍ ഏഴു മത്സരങ്ങള്‍ക്ക് കൂടി മഴ ഭീഷണി; അതിലൊന്ന് ഇന്ത്യയുടേത്

ഇന്ത്യ പാക് മത്സരത്തിനുണ്ടായിരുന്ന മഴ ഭീഷണി ഒഴിവായി

news18
Updated: June 14, 2019, 1:44 PM IST
'പെയ്യാന്‍ തന്നെയാണ് തീരുമാനം' ലോകകപ്പില്‍ ഏഴു മത്സരങ്ങള്‍ക്ക് കൂടി മഴ ഭീഷണി; അതിലൊന്ന് ഇന്ത്യയുടേത്
wc rain
news18
Updated: June 14, 2019, 1:44 PM IST
ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ ഏഴുമത്സരങ്ങള്‍ക്ക് കൂടി മഴഭീഷണിയുണ്ടെന്ന് കാലാവസ്ഥാ പ്രവചന വിഭാഗത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ നാലു മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോഴാണ് നടക്കാനിരിക്കുന്ന ഏഴ് മത്സരങ്ങള്‍ കൂടി മഴഭീഷണിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി വിന്‍ഡീസിന്റെ മത്സരങ്ങള്‍ക്കണ്. അവരുടെ നാല് മത്സരങ്ങളാണ് മഴഭീഷണയില്‍.

ദക്ഷിണാഫ്രിക്കയുടെ മൂന്ന് മത്സരങ്ങള്‍ക്കും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ട്, അഫ്ഗാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും മഴഭീഷണഇയുടെ പിടിയിലാണുള്ളത്. ജൂണ്‍ 27 ന് നടക്കേണ്ട ഇന്ത്യ വിന്‍ഡീസ് മത്സരമാണ് നീലപ്പടയ്ക്ക് ആശങ്കയുണര്‍ത്തുന്നത്. അതേസമയം ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ പാക് മത്സരത്തിനുണ്ടായിരുന്ന മഴ ഭീഷണി ഒഴിവായിട്ടുണ്ട്.

Also Read: 'പാക്കിസ്ഥാന് ടീ കപ്പല്ല, ഞാന്‍ ഡി കപ്പ് തരാം' അഭിനന്ദനെ കളിയാക്കിയവര്‍ക്ക് അടി വസ്ത്രം ഊരി നല്‍കി പൂനം പാണ്ഡെ

സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും മഴയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കേണ്ട ഇംഗ്ലണ്ട്-വിന്‍ഡീസ് മത്സരം, ജൂണ്‍ 15 - അഫ്ഗാന്‍-ദക്ഷിണാഫ്രിക്ക, ജൂണ്‍ 19 - ന്യൂസീലന്‍ഡ്-ദക്ഷിണാഫ്രിക്ക,
ജൂണ്‍ 22 - ന്യൂസീലന്‍ഡ്-വിന്‍ഡീസ്, ജൂണ്‍ 27 - ഇന്ത്യ-വിന്‍ഡീസ്, ജൂണ്‍ 28 - ദക്ഷിണാഫ്രിക്ക- ശ്രീലങ്ക, ജൂലായ് 4 - അഫ്ഗാന്‍-വിന്‍ഡീസ് എന്നിവയാണ് മഴ ഭീഷണി നിലനില്‍ക്കുന്ന മത്സരങ്ങള്‍.

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...