• HOME
 • »
 • NEWS
 • »
 • sports
 • »
 • ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ സമനില ആയാൽ? സംശയങ്ങൾക്ക് മറുപടിയുമായി ഐ സി സി

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ സമനില ആയാൽ? സംശയങ്ങൾക്ക് മറുപടിയുമായി ഐ സി സി

മത്സരം നടക്കുന്ന 5 ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം റിസര്‍വ്വ് ദിനത്തില്‍ കളി നടക്കും എന്നും ഐ സി സി

ICC World Test Championship

ICC World Test Championship

 • Last Updated :
 • Share this:
  ക്രിക്കറ്റിനെ ഒരു മതമായും സച്ചിനെ ദൈവമായും കാണുന്ന ആരാധക കൂട്ടായ്മയാണ് ഇന്ത്യയിലുള്ളത്. ഇത്തരത്തിലുള്ള ആളുകൾക്ക് ഇത്തവണ ഐ പി എൽ പാതിയിൽ നിർത്തിവെക്കേണ്ടി വന്നത് വലിയ നഷ്ടം തന്നെയായിരുന്നു. എന്നിരുന്നാലും ഇന്ത്യൻ ക്രിക്കറ്റിന് ഇനി വരാൻ ഇരിക്കുന്നത് വളരെ തിരക്കേറിയ മാസങ്ങളാണ്. ജൂൺ 18ന് ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇതിൽ ആദ്യം നടക്കാനിരിക്കുന്നത്. ലോക ക്രിക്കറ്റിൽ ആരാധകരുടെ കാര്യത്തിൽ മുൻ നിരയിൽ സ്ഥാനമുള്ള വ്യക്തിയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. എന്നാൽ ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും താരത്തിന് ഇന്ത്യക്ക് വേണ്ടി നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നത് താരത്തിന്റെയും ആരാധകരുടെയും സ്വകാര്യ ദുഃഖമാണ്.

  ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കാൻ പോകുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലൂടെ ആ കുറവ് നികത്താനാണ് കോഹ്ലിയും കൂട്ടരും ശ്രമിക്കുക. എന്നാൽ കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കരുത്തരായ ന്യൂസിലൻഡ് ടീമാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. അതിനാൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരഫലം പ്രവാചനാതീതമാണ്. ഫൈനലിനും അതിനുശേഷമുള്ള ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പരക്കുമുള്ള സ്‌ക്വാഡിനെ ബി സി സി ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് മത്സരത്തിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം ഇപ്പോൾ.

  Also Read- ഇംഗ്ലണ്ട് പര്യടനം: ക്വാറന്റീനില്‍ പ്രവേശിക്കാനൊരുങ്ങി ഇന്ത്യന്‍ ടീം; ഇന്ത്യയില്‍ 14 ദിവസവും, ഇംഗ്ലണ്ടില്‍ 10 ദിവസവും ക്വാറന്റീന്‍

  ഈ ഫൈനലിനെക്കുറിച്ച് ഒട്ടേറെ സംശയങ്ങളും ആരാധകർക്കിടയിൽ നില നിൽക്കുന്നുണ്ട്. ടെസ്റ്റ്‌ മത്സരമായതിനാൽ തന്നെ മത്സരം സമനില ആവാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാൽ മത്സരഫലം എന്തായിരിക്കും എന്നാണ് ആരാധകരുടെ പ്രധാന സംശയം. ഫൈനലിന് മുന്നോടിയായായി ഐ സി സി എല്ലാ ക്രിക്കറ്റ് ആരാധകരുടെയും പ്രധാന സംശയത്തിനിപ്പോള്‍ വ്യക്തമായ മറുപടി നല്‍കുകയാണ്. ഫൈനല്‍ മത്സരം സമനിലയാവുകയോ ടൈ ആവുകയോ ചെയ്താല്‍ ഐ സി സി ഇരു ടീമുകളെയും ഉടനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിജയികളായി പ്രഖ്യാപിക്കും എന്നാണ് പുതിയ തീരുമാനം.

  അതുപോലെ മത്സരം നടക്കുന്ന 5 ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം റിസര്‍വ്വ് ദിനത്തില്‍ കളി നടക്കും എന്നും ഐ സി സി അറിയിക്കുന്നു. ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച്‌ 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ നടക്കുക. മഴ, വെളിച്ചക്കുറവ് തുടങ്ങിയവ അനുഭവപ്പെട്ടാല്‍ റിസര്‍വ്വ് ദിനം ഉപയോഗിക്കുവാനാണ് ഐ സി സി തീരുമാനം. എന്നാൽ ഇതിനെതിരെ വിമർശങ്ങളുമായി ആരാധകരും ക്രിക്കറ്റ് പ്രേമികളും സമൂഹമാധ്യമങ്ങളിൽ രംഗത്തുണ്ട്. മത്സരത്തില്‍ ഒരു ഫലം ലഭിക്കാത്ത സാഹചര്യത്തില്‍ ആറാം ദിനമായി റിസര്‍വ്വ് ദിനത്തില്‍ കൂടി കളി തുടരണം എന്നാണ് ആരാധകരുടെ ആവശ്യം.

  News summary: ICC explains what will happen if the World Test Championship final ends in a draw.
  Published by:Anuraj GR
  First published: