ഇന്റർഫേസ് /വാർത്ത /Sports / India Vs England | പിങ്ക് ബോൾ ടെസ്റ്റിനായി ഒരുക്കിയ അഹമ്മദാബാദ് പിച്ചിന് 'ശരാശരി' റേറ്റിംഗ് നൽകി ICC

India Vs England | പിങ്ക് ബോൾ ടെസ്റ്റിനായി ഒരുക്കിയ അഹമ്മദാബാദ് പിച്ചിന് 'ശരാശരി' റേറ്റിംഗ് നൽകി ICC

India Axar Patel Kohli

India Axar Patel Kohli

ഒരു വേദിക്ക് അഞ്ച് ഡീമെറിറ്റ് പോയിന്റുകൾ ലഭിക്കുകയാണെങ്കിൽ ഒരു വർഷം വരെയും 10 എണ്ണം ലഭിച്ചാൽ രണ്ട് വർഷം വരെയും സസ്പെൻഡ് ചെയ്യപ്പെടും

  • Share this:

മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന പിങ്ക് ടെസ്റ്റ് മത്സരത്തിന് ഒരുക്കിയ പിച്ചിന് 'ശരാശരി' റേറ്റിംഗ് നൽകി ഐ സി സി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരം രണ്ടു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. ശരാശരി റേറ്റിംഗ് ലഭിച്ചത് കൊണ്ട് 'ഡീമെറിറ്റ്' പോയിന്‍റുകൾ ലഭിക്കുന്നതിൽ നിന്നും സ്റ്റേഡിയം കഷ്ടിച്ച് രക്ഷപ്പെട്ടു.

ഒരു വേദിക്ക് അഞ്ച് ഡീമെറിറ്റ് പോയിന്റുകൾ ലഭിക്കുകയാണെങ്കിൽ ഒരു വർഷം വരെയും 10 എണ്ണം ലഭിച്ചാൽ രണ്ട് വർഷം വരെയും സസ്പെൻഡ് ചെയ്യപ്പെടും. ഐ സി സി മാച്ച് റഫറിയുടെ റേറ്റിംഗ് പ്രകാരം ശരാശരിക്ക് താഴെയുള്ള പിച്ചിനു ഒന്നും, മോശമായ പിച്ചാണെങ്കിൽ മൂന്നും, തീരെ കളിക്കാൻ പറ്റാത്ത പിച്ചാണെങ്കിൽ അഞ്ചും ഡീമെറിറ്റ് പോയിന്‍റായി ലഭിക്കും. അഞ്ച് വർഷത്തോളം ഈ ഡീമെറിറ്റ് പോയിന്‍റ് നിലനിൽക്കും.

You May Also Like- India's Victory in Eden Garden | ഈഡൻ ഗാർഡനിലെ ഇന്ത്യയുടെ ചരിത്ര വിജയം പിറന്നിട്ട് 20 വർഷം

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയായ 132,000 പേർക്ക് ഇരിക്കാവുന്ന പുതിയ സ്റ്റേഡിയത്തിൽ അഞ്ച് സെഷനുകളിൽ 30 വിക്കറ്റുകൾ വീഴ്ത്തി രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യ മൂന്നാം ടെസ്റ്റ് വിജയിച്ചിരുന്നു. പരമ്പരയിൽ ഇന്ത്യയുടെ മുൻ പേസ് ബോളറായ ജവഗൽ ശ്രീനാഥ് ആയിരുന്നു മാച്ച് റഫറി. രണ്ടാം ഇന്നിംഗ്‌സിൽ വെറും 81 റൺസിനാണ് ഇംഗ്ലണ്ട് പുറത്തായത്. 1935 ന് ശേഷം നടന്ന ടെസ്റ്റ് മത്സരത്തിൽ ഇരു ടീമുകളും 150 റൺസ് നേടാതെ പുറത്താവുന്ന ആദ്യത്തെ മത്സരം കൂടിയായി ഈ ടെസ്റ്റ്.

Also Read- India vs England 2nd T20I | വിരാട് കോഹ്ലി നയിച്ചു; ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

നിരവധി മുൻ ഇംഗ്ലണ്ട് കളിക്കാരും ക്രിക്കറ്റ് പണ്ഡിതരും പിച്ചിന്റെ നിലവാരത്തെ ചോദ്യം ചെയ്തപ്പോൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവന്ന പന്തിന് പകരം പിങ്ക് പന്ത് ഉപയോഗിച്ചത് മൂലമാണ് ബാറ്റിംഗ് പ്രകടനം മോശമായതെന്നാണ് ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും പറഞ്ഞത്.

ചെന്നൈയിലെ എം‌ എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിനുള്ള പിച്ചിന് ശരാശരി റേറ്റിംഗ് ആണ് ലഭിച്ചത്. ആദ്യ ദിവസം മുതൽ സ്പിന്നർമാരെ സഹായിക്കുകയും നാലാം ദിവസം കളി അവസാനിക്കുകയും ചെയ്ത ടെസ്റ്റിൽ 317 റൺസിനായിരുന്നു ഇന്ത്യൻ വിജയം.

You May Also Like- വാക്കു പാലിച്ച് അരങ്ങേറ്റക്കാരൻ ഇഷാൻ കിഷൻ; ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം

ഇംഗ്ലണ്ട് വിജയം കണ്ട ഓപ്പണിംഗ് ടെസ്റ്റിലെ ചെന്നൈ പിച്ചിന് വളരെ മികച്ചതും അഹമ്മദാബാദിലെ നാലാമത്തെയും അവസാനത്തെയുമായ മത്സരത്തിനുള്ള പിച്ചിന് മികച്ച റേറ്റിങ്ങും ലഭിച്ചു.

summary

ICC rates Ahmadabad pitch used for the Pink ball test as 'average'.

First published:

Tags: India vs England 3rd Test, Motera Cricket Stadium, Narendra Modi Stadium, World's Biggest Cricket Stadium