നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കളിക്കാരുടെ ജഴ്സിയിൽ ഇനി നമ്പരിനൊപ്പം ഇൻസ്റ്റാഗ്രാം ഐഡിയും!

  കളിക്കാരുടെ ജഴ്സിയിൽ ഇനി നമ്പരിനൊപ്പം ഇൻസ്റ്റാഗ്രാം ഐഡിയും!

  News 18

  News 18

  • Share this:
   പുതുതലമുറയെ ക്രിക്കറ്റിലേക്ക് ആകർഷിക്കാൻ ഒട്ടനവധി മാറ്റങ്ങളുമായി ഐസിസി. കളിക്കാരുടെ ജഴ്സിയിൽ നമ്പർ അനുവദിക്കുന്ന രീതി ടെസ്റ്റിലും കൊണ്ടുവരാനാണ് ഐസിസിയുടെ പുതിയ തീരുമാനങ്ങളിലൊന്ന്. ഫുട്ബോളിൽ താരങ്ങളുടെ ജഴ്സി നമ്പരിന് വലിയ പ്രാധാന്യമുണ്ട്. അതിന് സമാനമായി ഏകദിന ക്രിക്കറ്റിലും ട്വന്‍റി20യിലും ജഴ്സി നമ്പർ കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ ടെസ്റ്റിലേക്കും അത് പരീക്ഷിക്കാനാണ് ഐസിസി തയ്യാറെടുക്കുന്നത്. തീർന്നില്ല, നമ്പരിനൊപ്പം ജഴ്സിയിൽ അവരവരുടെ ഇൻസ്റ്റാഗ്രാം ഐഡിയും നൽകാനും ഐസിസി തീരുമാനിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മുതലായിരിക്കും ഈ മാറ്റങ്ങൾ നിലവിൽ വരിക.

   ടോസിങ് ഇനി ട്വിറ്ററിൽ; നാണയം ഉപയോഗിച്ചുള്ള ടോസിങ് മാറ്റാൻ ഐസിസി   ഇനി നോബോളും ഡോട്ട് ബോളുമില്ല; ടെന്നീസിലേത് പോലെ 'ഏസും ഫോൾട്ടും' ഇനി ക്രിക്കറ്റിലും

   ക്രിക്കറ്റിൽ ഉപയോഗിച്ചിരുന്ന നോബോൾ, ഡോട്ട് ബോൾ എന്നീ പ്രയോഗങ്ങൾക്ക് പകരമായി ടെന്നീസിലേത് പോലെ ഫോൾട്ട്, ഏസ് എന്നീ പദങ്ങൾ ക്രിക്കറ്റിൽ ഉപയോഗിക്കാൻ ഐസിസിയുടെ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ നാണയം ഉപയോഗിച്ചുള്ള ടോസിങ് ഒഴിവാക്കി പകരം ട്വിറ്റർ പോളിലൂടെ ആരാധകർക്ക് കൂടി പങ്കെടുക്കാവുന്ന ടോസിങ് രീതിയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മുതൽ ഐസിസി പരീക്ഷിക്കുന്നുണ്ട് #CricketNotAsYouKnowIt എന്ന ഹാഷ് ടാഗോടെയാണ് പുതിയ മാറ്റങ്ങൾ ഐസിസി പ്രഖ്യാപിക്കുന്നത്.
   First published:
   )}