നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 ലോകകപ്പ് വിപുലീകരിക്കാൻ ഒരുങ്ങി ഐസിസി; 2024 മുതൽ 20 ടീമുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  T20 ലോകകപ്പ് വിപുലീകരിക്കാൻ ഒരുങ്ങി ഐസിസി; 2024 മുതൽ 20 ടീമുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  നിലവില്‍ 16 ടീമുകള്‍ക്കാണ് T20 ലോകകപ്പില്‍ അവസരം ലഭിക്കുന്നത്

  T20

  T20

  • Share this:
   ക്രിക്കറ്റിൻ്റെ ചെറു രൂപമായ 20 ഓവർ ക്രിക്കറ്റിലെ ലോകകപ്പ് വിപുലീകരിക്കാനുള്ള തീരുമാനവുമായി ഐ.സി.സി. 2024 ലെ T20 ലോകകപ്പിന് 20 ടീമുകളെ പരിഗണിക്കുമെന്നാണ് റിപോർട്ട്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രിക്കറ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ഭാവിയില്‍ T20 ഫോര്‍മാറ്റിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന് വിലയിരുത്തിയാണ് ബി.സി.സി.ഐ. ഇത്തരമൊരു നീക്കത്തിന് ശ്രമിക്കുന്നത്.

   നിലവില്‍ 16 ടീമുകള്‍ക്കാണ് T20 ലോകകപ്പില്‍ അവസരം ലഭിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ വച്ചാണ് T20 ലോകകപ്പ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബറിലാകും ലോകകപ്പിന് തുടക്കമാകുക. എന്നാല്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം വളരെ ശക്തമായതിനാൽ ഈ വർഷത്തെ ലോകകപ്പിൻ്റെ നടത്തിപ്പ് സംബന്ധിച്ചുള്ള തീരുമാനം അനിശ്ചിതത്വത്തിലാണ്. ഇത്തവണ ഇന്ത്യയിൽ വച്ച് നടത്തിയ ഐ.പി.എല്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതി വഴിയില്‍ റദ്ദാക്കേണ്ടി വന്നിരുന്നു. അതിനാല്‍ത്തന്നെ ഈ വര്‍ഷം നടക്കേണ്ട T20 ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റാനും സാധ്യതയുണ്ട്.

   T20 ലോകകപ്പ് വിപുലീകരിക്കാൻ തീരുമാനമെടുത്ത ഐസിസി പക്ഷേ നേരത്തെ ഏകദിന ലോകകപ്പുകളിലെ ടീമുകളുടെ എണ്ണം വെടിക്കെട്ടുറക്കുകയാണ് ചെയതത്. 2007ല്‍ 16 ടീമുകളെ പങ്കെടുത്ത ടൂർണമെൻ്റ് 2011ല്‍ എത്തിയപ്പോൾ ടീമുകളുടെ 14 ആയി കുറഞ്ഞു. 2015ലും 2019ലും 10 ടീമുകളെ മാത്രമാണ് പരിഗണിച്ചത്. ഏകദിന ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടുന്നത് ഐസിസിക്ക് സാമ്പത്തികമായി നേട്ടം നല്‍കില്ല എന്ന തീരുമാനത്തിൽ നിന്നുമാണ് ഇത്തരമൊരു നീക്കം വന്നത്. അതിനാല്‍ 10 ടീമുകള്‍ തന്നെ തുടര്‍ന്നേക്കും. പക്ഷേ T20 ക്രിക്കറ്റിൻ്റെ ഉയർന്നു വരുന്ന ജനപ്രീതി ഐസിസിക്ക് സാമ്പത്തിക നേട്ടം തീർച്ചയായും നൽകും എന്ന് തന്നെ അവർ കരുതുന്നു.   T20 ഫോർമാറ്റിലെ കാര്യമെടുത്താൽ സമീപകാലത്തായി ചെറിയ ടീമുകളും മികവ് കാട്ടുന്നുണ്ട്. ഇവര്‍ക്ക് വളര്‍ന്നുവരാനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടയാണ് ഇത്തരമൊരു വിപുലീകരണത്തിന് ഐസിസി തയ്യാറെടുക്കുന്നത്. T20 ഫോര്‍മാറ്റായതിനാല്‍ കൂടുതല്‍ ആരാധകരെയും ലഭിക്കും എന്ന പ്രതീക്ഷ കൂടി ഐസിസിക്കുണ്ട്. ലോകകപ്പ് മത്സരങ്ങള്‍ക്ക് വലിയ പരസ്യങ്ങളുള്‍പ്പെടെ ലഭിക്കുമെന്നതിനാല്‍ ടീമുകളുടെ എണ്ണം സാമ്പത്തികമായി ഐസിസിക്ക് വലിയ നഷ്ടമുണ്ടാക്കില്ല. സ്‌കോട്‌ലന്‍ഡ്, നമീബിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് T20 ലോകകപ്പില്‍ പരിഗണന ലഭിച്ചേക്കും.

   ക്രിക്കറ്റിനെ ഒളിംപിക്‌സിലേക്ക് പരിഗണിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നിരുന്നു. ഇതില്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇതിന് കടമ്പകളേറെയാണ്.

   നിലവില്‍ 80 ടീമുകള്‍ ഐസിസിയുടെ ഭാഗമായി T20 ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇന്തോനേഷ്യയാണ് 80ാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ആദ്യ 10 റാങ്കിലുള്ളവര്‍. സിംബാബ്വെ, അയര്‍ലന്‍ഡ്, നേപ്പാള്‍, സ്‌കോട്‌ലന്‍ഡ്, യു.എ.ഇ., പപ്പുവ ന്യൂ ഗ്വിനി എന്നിവരാണ് 11 മുതല്‍ 16 വരെ സ്ഥാനങ്ങളിലുള്ളത്.

   Summary: ICC considering expanding T20 World Cup. Reports says 20 teams are likely to participate from 2024
   Published by:user_57
   First published: