• HOME
  • »
  • NEWS
  • »
  • sports
  • »
  • ICC T20 World Cup 2022 | ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം ; ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നാളെ

ICC T20 World Cup 2022 | ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം ; ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നാളെ

ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ന്യുസിലൻഡിനെ നേരിടും

  • Share this:
കുട്ടി ക്രിക്കറ്റിലെ പുതിയ ലോകരാജാക്കന്മാരെ കണ്ടെത്താനുള്ള ഐസിസി ട്വന്‍റി 20 ലോകകപ്പിന്‍റെ എട്ടാം എഡീഷന് ഇന്ന് ഓസ്ട്രേലിയിൽ തുടക്കം. യോഗ്യത റൗണ്ട് കടന്നെത്തിയ നാലു ടീമുകളടക്കം രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ലോകകപ്പിനായി ഏറ്റുമുട്ടുന്നത്. ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ന്യുസിലൻഡിനെ നേരിടും.ഉച്ചയ്ക്ക് 12.30 മുതൽ സിഡ്നിയിലാണ് മൽസരം.

സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ വിജയത്തോടെ തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. മികച്ച ടീമിനോട് മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ന്യുസിലൻഡ് നായകൻ കെയൻ വില്യംസനും.

Also Read-ടി20 ലോകകപ്പിൽ നിന്ന് വെസ്റ്റിൻഡീസ് പുറത്ത്; അയർലൻഡിന് അട്ടിമറി വിജയം

രണ്ടാം മൽസരത്തിൽ അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.
പെർത്തിൽ വൈകിട്ട് 4.30 മുതലാണ് മൽസരം.
ഇന്ത്യയുടെ ആദ്യ മൽസരം നാളെ ഉച്ചയ്ക്ക് 1.30 മുതൽ പാകിസ്ഥാനെതിരെയാണ്.

ഗ്രൂപ്പ് ഒന്നിൽ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലണ്ട്, ന്യുസിലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, നെതർലൻഡ്സ്, സൗത്ത് ആഫ്രിക്ക, സിംബാബ്വെ എന്നീ രാജ്യങ്ങളുമാണുള്ളത്.

Also Read-'എന്തായാലും കുറ്റിക്കെറിയാൻ ചാൻസ് കുറവാ'; മലയാളം പറഞ്ഞ് വൈറലായി യുഎഇ ടീമിലെ മലയാളി താരങ്ങളായ റിസ്വാനും ബേസിലും

ആദ്യ എഡിഷൻ ജേതാക്കളായ ഇന്ത്യ ഒരു തവണ വീതം കിരീടം നേടിയ പാകിസ്ഥാൻ, ഇംഗ്ലണ്ട് , നിലവിലെ ചാമ്പ്യൻ ഓസ്ട്രേലിയ എന്നിവരാണ് ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകൾ.

രണ്ടു തവണ കിരീടം നേടിയ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച അയർലണ്ട് അടക്കം സൂപ്പർ ടീമുകളുടെ പോരാട്ടത്തിന്റെ ദിനങ്ങളാണ് ഇനി. നവംബര്‍ 9,10 തീയതികളില്‍ സെമി ഫൈനല്‍ മത്സരങ്ങളും . 13 ന്  ഫൈനല്‍ പോരാട്ടവും നടക്കും.
Published by:Arun krishna
First published: