നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC Ranking | വിരാട് കോഹ്ലിയെ പിന്നിലാക്കി പാക് താരം ബാബർ അസം ഐസിസി ഏകദിന റാങ്കിങിൽ ഒന്നാമത്

    ICC Ranking | വിരാട് കോഹ്ലിയെ പിന്നിലാക്കി പാക് താരം ബാബർ അസം ഐസിസി ഏകദിന റാങ്കിങിൽ ഒന്നാമത്

    സൗത്താഫ്രിക്കന്‍ സീരിസിലെ തകര്‍പ്പന്‍ പ്രകടനമാണ് ബാബര്‍ അസമിനെ ഒന്നാമത് എത്തിച്ചത്. 3 മത്സരങ്ങളില്‍ നിന്നായി 228 റണ്‍സാണ് ബാബര്‍ അസം നേടിയത്.

    virat-kohli

    virat-kohli

    • Share this:
      ഐ സി സിയുടെ പുതുക്കിയ ഏകദിന ബാറ്റിങ്ങ് റാങ്കിങ്ങില്‍ പാകിസ്താൻ താരം ബാബര്‍ അസം വിരാട് കോഹ്ലിയെ മറികടന്ന് ഒന്നാമതെത്തി. 2017 ഒക്ടോബറിനു ശേഷം ഒന്നാമത് തുടരുന്ന വിരാട് കോഹ്ലിയെ പിന്തള്ളിയാണ് ബാബര്‍ അസം ഒന്നാമത് എത്തിയത്. 1258 ദിവസമാണ് വിരാട് കോഹ്ലി ഒന്നാമത് തുടര്‍ന്നത്. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പുറകെയാണ് ബാബര്‍ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പാകിസ്താൻ ക്രിക്കറ്റ് ചരിത്രത്തിൽ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് ബാബർ.

      വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനും ഓസ്‌ട്രേലിയന്‍ ഇതിഹാസം മൈക്കല്‍ ബെവനും ശേഷം ഐ സി സി ഏകദിന റാങ്കിങില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബാറ്റ്‌സ്മാന്‍ കൂടിയാണ് വിരാട് കോഹ്ലി. 1748 ദിവസം തുടര്‍ച്ചയായി വിവിയന്‍ റിച്ചാര്‍ഡ്‌സ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. 1259 ദിവസം മൈക്കല്‍ ബെവന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.

      You May Also Like- India Beat Pakistan Asia Cup 1984 | പ്രഥമ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയിട്ട് ഇന്നേക്ക് 37 വർഷം

      സൗത്താഫ്രിക്കന്‍ സീരിസിലെ തകര്‍പ്പന്‍ പ്രകടനമാണ് ബാബര്‍ അസമിനെ ഒന്നാമത് എത്തിച്ചത്. മൂന്നു മത്സരങ്ങളില്‍ നിന്നായി 228 റണ്‍സാണ് ബാബര്‍ അസം നേടിയത്. അതേ സമയം ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ വിരാട് കോഹ്ലിക്ക് ശോഭിക്കാനായില്ല. മൂന്നു മത്സരങ്ങളില്‍ ഒരു സെഞ്ചുറി പോലുമില്ലാതെ 129 റണ്‍സ് മാത്രമാണ് നേടിയത്. പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച പാകിസ്താൻ ഓപ്പണര്‍ ഫഖാര്‍ സമാന്‍ റാങ്കിങില്‍ ഏഴാം സ്ഥാനത്തെത്തി.

      സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 103 റണ്‍സും രണ്ടാം മത്സരത്തില്‍ 31 റണ്‍സും മൂന്നാം മത്സരത്തില്‍ 82 പന്തില്‍ 94 റണ്‍സും ബാബര്‍ അസം നേടിയിരുന്നു. പരമ്പരയിലെ പ്രകടനത്തോടെ 13 റേറ്റിങ് പോയിന്റ് നേടിയ ബാബറിന് നിലവില്‍ 865 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക് 857 റേറ്റിങ് പോയിന്റാണുള്ളത്. രോഹിത് ശര്‍മ്മ (852), റോസ് ടെയ്ലര്‍ (801) എന്നിവരാണ് തൊട്ടു പിന്നില്‍.

      Also Read- Brian Lara 400 | ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസ് നേടുന്ന ആദ്യ താരം; ബ്രയൻ ലാറയുടെ ചരിത്ര നേട്ടത്തിന് 17 വയസ്

      ബൗളര്‍മാരുടെ റാങ്കിങ്ങില്‍ 737 പോയിന്‍റുമായി ട്രെന്‍റ് ബോള്‍ട്ട് ഒന്നാമത് തുടരുന്നു. മുജീബ് റഹ്മാന്‍, മാറ്റ് ഹെന്‍റി, ജസ്പ്രീത് ബുമ്ര എന്നിവരാണ് തൊട്ടു പിന്നില്‍. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാദേശിന്‍റെ ഷാക്കീബ് അല്‍ ഹസ്സന്‍ ഒന്നാമത് തുടരുന്നു. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്സാണ് രണ്ടാം സ്ഥാനത്ത്. ടീം റാങ്കിങ്ങില്‍ 121 പോയിന്‍റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. 119 പോയിന്‍റുമായി ഇന്ത്യൻ ടീം രണ്ടാം സ്ഥാനത്ത് തുടരുന്നു.

      News summary: Babar Azam dethrones Virat Kohli from top of ICC men's ODI rankings.
      Published by:Anuraj GR
      First published:
      )}