'നഹീന്ന് പറഞ്ഞാ നഹീ' നിലപാടിലുറച്ച് ഐസിസി; സൈനിക മുദ്ര പതിപ്പിച്ച ഗ്ലൗസ് അനുവദിക്കണമെന്ന ആവശ്യം തള്ളി

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ ധോണിക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്

news18
Updated: June 8, 2019, 8:42 AM IST
'നഹീന്ന് പറഞ്ഞാ നഹീ' നിലപാടിലുറച്ച് ഐസിസി; സൈനിക മുദ്ര പതിപ്പിച്ച ഗ്ലൗസ് അനുവദിക്കണമെന്ന ആവശ്യം തള്ളി
dhoni
  • News18
  • Last Updated: June 8, 2019, 8:42 AM IST
  • Share this:
ലണ്ടന്‍: ലോകകപ്പില്‍ സൈനിക മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ച് കളിക്കാന്‍ ധോണിയെ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി നിരാകരിച്ചു. ധോണിയുടെ നടപടി ചട്ട വിരുദ്ധമാണെന്നും അത്തരം ഗ്ലൗസ് ഉപയോഗിക്കാനാകില്ലെന്നും ഐസിസി വ്യക്തമാക്കി. നിയമങ്ങള്‍ ഏല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്ന് വ്യക്തമാക്കിയാണ് സൈനിക മുദ്ര പതിപ്പിച്ച വിക്കറ്റ് കീപ്പിങ്ങ് ഗ്ലൗസ് ഉപയോഗിക്കാന്‍ ധോണിയെ അനുവദിക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി നിരാകരിച്ചത്.

ഐസിസി ചട്ടപ്രകാരം ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ മതപരമോ വംശീയമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഒന്നും താരങ്ങള്‍ ധരിക്കാന്‍ പാടില്ല. വിക്കറ്റ് കീപ്പിങ്ങ് ഗ്ലൗസ് നിര്‍മിച്ചവരുടെ ലോഗോ അല്ലാതെ മറ്റൊന്നും ഗ്ലൗവില്‍ പാടില്ലെന്നും ഐസിസി ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബലിദാന്‍ മുദ്ര പതിപ്പിച്ച ഗ്ലൗസ് ധരിച്ച് ധോണിക്ക് കളത്തിലിറങ്ങാനാകില്ലെന്ന് ബിസിസിഐയെ ഐസിസി അറിയിച്ചു.

Also Read: 'ബലിദാന്‍ ബാഡ്ജ് മാറ്റേണ്ട' ധോണിയുടെ ഗ്ലൗസിലെ മുദ്ര മാറ്റേണ്ടതില്ലെന്ന് ബിസിസിഐ

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ ധോണിക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഐസിസിയുടെ മറുപടിയെപ്പറ്റി ബിസിസിഐ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാല്‍ വിഷയത്തില്‍ ഐസിസി നിലപാട് അംഗീകരിക്കുമെന്ന് ബിസിസിഐ ഉന്നതാധികാരസമിതി ചെയര്‍മാന്‍ വിനോദ് റായ് ഇന്നലത്തെന്ന പറഞ്ഞിരുന്നു. അതിനാല്‍ ഗ്ലൗസ് വിവാദം ഇതോടെ അവസാനിക്കാനാണ് സാധ്യത.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് ധോണി ബലിദാന്‍ ബാഡ്ജ് പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ച് കളിച്ചത്. 2014 ല്‍ സേവ് ഗാസ എന്നെഴുതിയ ബാന്‍ഡ് മാറ്റാന്‍ ഇംഗ്ലീഷ് താരം മോയിന്‍ അലിയോട് ഐസിസി ആഐവശ്യപ്പെട്ടിരുന്നു. മതപ്രഭാഷകന്റെ ചിത്രം പതിപ്പിച്ച ടി ഷര്‍ട്ട് ധരിച്ചതിന് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ താക്കീതും ചെയ്തിരുന്നു.

First published: June 8, 2019, 8:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading