നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സൈനികത്തൊപ്പി ധരിക്കാൻ ഇന്ത്യയ്ക്ക് അനുവാദം നൽകിയിരുന്നെന്ന് ഐസിസി

  സൈനികത്തൊപ്പി ധരിക്കാൻ ഇന്ത്യയ്ക്ക് അനുവാദം നൽകിയിരുന്നെന്ന് ഐസിസി

  ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീം സൈനികത്തൊപ്പി ധരിച്ച് കളിച്ചത് അനുവാദം നേടിയതിനു ശേഷമാണെന്ന് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ.

  സൈനികത്തൊപ്പി ധരിക്കാൻ ഇന്ത്യയ്ക്ക് അനുവാദം നൽകിയിരുന്നെന്ന് ഐസിസി

  സൈനികത്തൊപ്പി ധരിക്കാൻ ഇന്ത്യയ്ക്ക് അനുവാദം നൽകിയിരുന്നെന്ന് ഐസിസി

  • Share this:
   ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീം സൈനികത്തൊപ്പി ധരിച്ച് കളിച്ചത് അനുവാദം നേടിയതിനു ശേഷമാണെന്ന് ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻമാർക്ക് ആദരം അർപ്പിച്ചായിരുന്നു സൈനികത്തൊപ്പി ധരിച്ച് ഇന്ത്യൻ ടീം അന്ന് കളത്തിലിറങ്ങിയത്.

   സൈനികത്തൊപ്പി ധരിച്ച് ഇന്ത്യൻ ടീം കളത്തിലിറങ്ങിയതിന് എതിരെ കഴിഞ്ഞദിവസം പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. ക്രിക്കറ്റിനെ ഇന്ത്യ രാഷ്ട്രീയവുമായി കൂട്ടി കലർത്തുകയാണെന്ന് ആയിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എഹ്സാൻ മാനിയുടെ വിമർശനം. ക്രിക്കറ്റിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തുന്നതിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും പി.സി.ബി ചെയർമാൻ ഐസിസിക്കയച്ച ഇ- മെയിലിൽ ആവശ്യപ്പെട്ടിരുന്നു.

   അതേസമയം, ഇന്ത്യൻ ടീം സൈനികത്തൊപ്പി ധരിച്ച് കളിച്ചതിനെതിരെ അന്നു തന്നെ പാകിസ്ഥാൻ വിദേശകാര്യമന്ത്രിയും രംഗത്തെത്തിയിരുന്നു.
   മാർച്ച് എട്ടിന് റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആയിരുന്നു സൈനികത്തൊപ്പി അണിഞ്ഞ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്. അതേസമയം, സൈനികത്തൊപ്പി ധരിച്ച കളത്തിലിറങ്ങാൻ ഐ.സി.സിയിൽ നിന്ന് ബി.സി.സി.ഐ അനുമതി വാങ്ങിയിരുന്നെന്ന് ഐ.സി.സി ജനറൽ മാനേജർ വ്യക്തമാക്കി.

   സൈനികത്തൊപ്പി ധരിച്ച് കളിച്ചതിന് ഇന്ത്യക്കെതിരെ നടപടി വേണമെന്ന് വീണ്ടും പാകിസ്ഥാൻ

   നേരത്തെ, പാലസ്തീൻ അനുകൂല ബാൻഡ് ധരിച്ചതിന് ഇംഗ്ലണ്ട് താരം മോയിൻ അലിക്കെതിരെയും പാകിസ്ഥാൻ മത പ്രഭാഷകന്‍റെ ചിത്രമുള്ള വസ്ത്രമിട്ടതിന് ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറിനെതിരെയും ഐസിസി നടപടി സ്വീകരിച്ചിരുന്നു. സമാന നടപടി ഇന്ത്യക്കെതിരെയും വേണമെന്നായിരുന്നു പാകിസ്ഥാന്‍റെ ആവശ്യം.

   First published:
   )}