• HOME
  • »
  • NEWS
  • »
  • sports
  • »
  • ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യൻ താരങ്ങൾ; സൗത്ത് ആഫ്രിക്കയ്ക്ക് മുന്നിൽ വീണ് ഇന്ത്യ

ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യൻ താരങ്ങൾ; സൗത്ത് ആഫ്രിക്കയ്ക്ക് മുന്നിൽ വീണ് ഇന്ത്യ

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ നേടാനായില്ല

  • Last Updated :
  • Share this:
    2022 ഐ സി സി മെൻസ് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടു. അഞ്ച് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്കയുടെ ജയം. 134 റൺസ് വിജയലക്ഷ്യം സൗത്ത് ആഫ്രിക്ക രണ്ട് പന്ത് ബാക്കി നിൽക്കെ മറികടന്നു. അർധ സെഞ്ചുറി നേടിയ എയ്ഡൻ മാർക്രാമും ഡേവിഡ് മില്ലറുമാണ് വിജയമൊരുക്കിയത്.‌ മാർക്രാo 52 ഉം മില്ലർ പുറത്താകാതെ 59 റൺസും എടുത്തു.


    ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ നേടാനായില്ല. 68 റൺസ് എടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യൻ സ്കോർ നൂറ് കടത്തിയത്. രോഹിത് ശർമയും വിരാട് കോലിയുമാണ് രണ്ടക്കം കണ്ട മറ്റ് ഇന്ത്യൻ ബാറ്റർമാർ. 4 വിക്കറ്റെടുത്ത ലുംഗി എംഗിഡിയും 3 വിക്കറ്റ് നേടിയ വെയ്ൻ പാർണ ലും ഇന്ത്യൻ ബാറ്റർമാരെ വരിഞ്ഞു കെട്ടി.


    അർഷദീപ് സിങ് ഇന്ത്യക്കായി രണ്ട് വിക്കറ്റ് നേടി. ഫീൽഡിങ്ങിലെ പിഴവുകളും ഇന്ത്യൻ തോൽവിക്ക് കാരണമായി. സൗത്ത് ആഫ്രിക്കയുടെ ജയം പാകിസ്താന്റെ സെമി മോഹങ്ങൾക്കും തിരിച്ചടിയായി.

    ഇന്ത്യയ്ക്കെതിരെ വിജയം നേടിയതോടെ ഗ്രൂപ്പിൽ സൗത്ത് ആഫ്രിക്ക ഒന്നാമതായി.
    Published by:Naseeba TC
    First published: