ട്വന്റി20 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം; ചാംപ്യൻമാരായ ഓസ്ട്രേലിയയെ ഇന്ത്യ ഉച്ചയ്ക്ക് 1.30 ന് നേരിടും

കന്നിക്കിരീടം തേടി ഹർമൻപ്രീത് കൗറും സംഘവും. അഞ്ചാം ലോകകിരീടം തേടി ഓസ്ട്രേലിയ

News18 Malayalam | news18-malayalam
Updated: February 21, 2020, 8:12 AM IST
ട്വന്റി20 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം; ചാംപ്യൻമാരായ ഓസ്ട്രേലിയയെ ഇന്ത്യ ഉച്ചയ്ക്ക് 1.30 ന് നേരിടും
ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഉച്ചയ്ക്ക് 1.30 ന്
  • Share this:
സിഡ്നി: വനിതകളുടെ ട്വന്റി 20 ലോകകപ്പിന് ഇന്ന് ഓസ്ട്രേലിയയിൽ തുടക്കം. 10 ടീമുകളെ രണ്ട് ഗ്രൂപ്പാക്കി തിരിച്ചാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരക്കാണ് മത്സരം തുടങ്ങുന്നത്.

ഓസ്ട്രേലിയയുടെ ആധിപത്യത്തിന് തടയിടാൻ ആര് എന്നതാണ് ലോകകപ്പിന് മുമ്പുള്ള പ്രധാന ചോദ്യം. ഇതുവരെ നടന്ന 6 ലോകകപ്പുകളിൽ നാലിലും ചാംപ്യൻമാരായത് ഓസ്ട്രേലിയയാണ്. ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ഓരോ തവണ കിരീടം നേടി. 2009ലും 2010ലും പിന്നെ കഴിഞ്ഞ തവണയും സെമിയിലെത്തിയതാണ് ഇന്ത്യയുടെ പ്രധാന നേട്ടം.

എന്നാൽ ഇത്തവണ കിരീടം തന്നെയാണ് ഹർമൻപ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. സ്മൃതി മന്ദാന, ഷെഫാലി വർമ അടക്കം യുവാക്കളുടെ കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആദ്യ മത്സരത്തിൽ ആതിഥേയരെ തോൽപിക്കാനായാൽ ഇന്ത്യക്ക് കൂടുതൽ ഊർജമാകും.

എന്നാൽ ലോകപ്പിന് തൊട്ടുമുമ്പ് നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ച് ഓസീസ് കിരീടം നേടിയിരുന്നു. ന്യുസീലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് , പാകിസ്താൻ എന്നിവർക്കൊപ്പം കന്നി ലോകകപ്പ് കളിക്കുന്ന തായ്‍ലൻഡും ചേരുന്നതാണ് ബി ഗ്രൂപ്പ്. ഓരോ ഗ്രൂപ്പിൽ നിന്ന് 2 ടീമുകൾ വീതം സെമിയിലേക്ക് മുന്നേറും. മാർച്ച് എട്ടിന് മെൽബണിലാണ് ഫൈനൽ

 
First published: February 21, 2020, 8:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading