നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |അഫ്ഗാനിസ്ഥാനോ നമീബിയയോ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാതെ ഇന്ത്യക്ക് രക്ഷയില്ല; ഇന്ത്യയുടെ സെമി സാധ്യത ഇങ്ങനെ

  T20 World Cup |അഫ്ഗാനിസ്ഥാനോ നമീബിയയോ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാതെ ഇന്ത്യക്ക് രക്ഷയില്ല; ഇന്ത്യയുടെ സെമി സാധ്യത ഇങ്ങനെ

  ഗ്രൂപ്പിലെ ഓരോ മത്സരങ്ങളും ഇന്ത്യയുടെ ഭാവിയെ നിര്‍ണയിക്കുന്ന മത്സരങ്ങളാണ്.

  • Share this:
   ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ(Team India) സ്വന്തമാക്കിയിരിക്കുന്നത്. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 66 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. നേരത്തെ വെടിക്കെട്ട് പ്രകടനം നടത്തിയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനത്തില്‍ ആവേശമുള്‍ക്കൊണ്ട ബൗളര്‍മാര്‍ അഫ്ഗാന്‍ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു.

   സെമി ഫൈനല്‍(Semi final) സാധ്യത നിലനിര്‍ത്തിയെങ്കിലും ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. നമീബിയയും സ്‌കോട്ട്ലന്‍ഡുമാണ് ഇന്ത്യക്ക് ഇനി എതിരാളികള്‍. ഈ രണ്ട് മത്സരങ്ങളെയും ഇന്ത്യ പേടിക്കുന്നില്ല. മികച്ച മാര്‍ജിനില്‍ ഈ രണ്ട് കളികളും ജയിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ ഇന്ത്യന്‍ ക്യാംപില്‍ നടക്കുന്നുണ്ട്. എന്നാല്‍, നമീബിയക്കെതിരെയും സ്‌കോട്ട്ലന്‍ഡിനെതിരെയും ജയിച്ചതുകൊണ്ട് മാത്രം ഇന്ത്യക്ക് സെമിയിലെത്താന്‍ പറ്റില്ല.

   ഇന്ത്യ സെമിയില്‍ എത്തണമെങ്കില്‍ അഫ്ഗാനിസ്ഥാനോ നമീബിയയോ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കണം. രണ്ട് മത്സരങ്ങള്‍ കൂടിയാണ് ന്യൂസിലന്‍ഡിന് ശേഷിക്കുന്നത്. ഇതില്‍ ഒരു കളിയില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുകയും ജയിക്കുന്ന കളിയില്‍ നെറ്റ് റണ്‍റേറ്റ് വലിയ രീതിയില്‍ ഉയരാതിരിക്കുകയും വേണം. എങ്കില്‍ മാത്രമേ സ്‌കോട്ട്ലന്‍ഡിനോടും നമീബിയയോടും വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ഇന്ത്യക്ക് എന്തെങ്കിലും പ്രയോജനമുള്ളൂ.

   ഗ്രൂപ്പിലെ ഓരോ മത്സരങ്ങളും ഇനി നിര്‍ണായകമാണ്. ഇന്ത്യയുടെ ഭാവിയെ നിര്‍ണയിക്കുന്ന മത്സരങ്ങളാണ് ഓരോന്നും. പോയിന്റ് പട്ടികയില്‍ നാല് കളികളില്‍ നാലിലും ജയം സ്വന്തമാക്കി പാകിസ്ഥാന്‍ ഒന്നാമതുണ്ട്. ഗ്രൂപ്പില്‍ രണ്ടില്‍ നിന്ന് പാകിസ്ഥാന്‍ ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു.

   നാല് കളികളില്‍ രണ്ട് ജയവുമായി അഫ്ഗാനിസ്ഥാന്‍ ആണ് രണ്ടാമത്. അഫ്ഗാനിസ്ഥാന്റെ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ് ന്യൂസിലന്‍ഡിനും ഇന്ത്യക്കും ഭീഷണിയാകും. മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ഇന്ത്യ നിലവില്‍ നാലാം സ്ഥാനത്താണ്.

   നിര്‍ണായക മത്സരത്തില്‍ ഇന്ത്യ കുറിച്ച 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ലോകകപ്പില്‍ തന്റെ ആദ്യത്തെ മത്സരത്തിനിറങ്ങി നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ രവിചന്ദ്രന്‍ അശ്വിനാണ് അഫ്ഗാന്‍ ബാറ്റിംഗ് നിരയെ ഒതുക്കിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമിയും ബൗളിങ്ങില്‍ തിളങ്ങി. 22 പന്തിൽ 42 റൺസ് നേടിയ കരിം ജനത് ആണ് അഫ്ഗാൻ നിരയിലെ ടോപ് സ്‌കോറർ.

   ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് കുറിച്ചു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (47 പന്തില്‍ 74), കെ എല്‍ രാഹുല്‍ (48 പന്തില്‍ 69) എന്നിവര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കം മുതലെടുത്താണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. അര്‍ധസെഞ്ചുറികള്‍ നേടി ഇരുവരും പുറത്തായതിന് ശേഷം ക്രീസില്‍ ഒന്നിച്ച ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും നടത്തിയ വെടിക്കെട്ട് ഇന്ത്യന്‍ സ്‌കോറിനെ അതിവേഗം മുന്നോട്ട് നയിക്കുകയായിരുന്നു. 16.3 ഓവറില്‍ 147 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 3.3 ഓവറില്‍ നിന്നും 63 റണ്‍സാണ് നേടിയത്. ഋഷഭ് പന്ത് 13 പന്തില്‍ 27 റണ്‍സോടെയും ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സോടെയും പുറത്താകാതെ നിന്നു.
   Published by:Sarath Mohanan
   First published:
   )}