ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടി20 ലോകകപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ്. യുഎഇയിലും ഒമാനിലുമായാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്. അവസാന സീസണില്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോട് അടിയറവ് പറഞ്ഞ ഇംഗ്ലണ്ട് ടീം ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് എത്തുന്നത്. മരണ ഗ്രൂപ്പ് എന്ന് വിളിക്കുന്ന ഗ്രൂപ്പ് 1ലാണ് ഇംഗ്ലണ്ട് ഉള്‍പ്പെട്ടിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് 1ല്‍ മാറ്റുരയ്ക്കുക.
കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടിനെ ഫൈനല്‍ വരെ എത്തിച്ച ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ തന്നെയാണ് ഇംഗ്ലണ്ട് ഇത്തവണയും എത്തുന്നത്. ജോസ് ബട്ട്ലര്‍, ജെയ്സണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ഡേവിഡ് മലാന്, മോയീന്‍ അലി തുടങ്ങിയവരെല്ലാം ടീമിന് മുതല്‍ക്കൂട്ടാണ്. ബാറ്റിംഗിലെ ആക്രമണോത്സുകത തന്നെയാണ് ഇവരുടെ പ്രത്യേകത. അതേസമയം പരിക്കേറ്റ ആര്‍ച്ചറും മാനസികാരോഗ്യം വീണ്ടെടുക്കാന്‍ അവധിയെടുത്ത സ്റ്റോക്സും ടീമിന്റെ ഭാഗമല്ല. ഇത് ടീമിന് വലിയ തിരിച്ചടി തന്നെയാണ്.
ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മോര്ഗന് പക്ഷെ ക്യാപ്റ്റന്‍സിയില്‍ തന്റെ മികവ് തുടരാന്‍ കഴിയുന്നുണ്ട്. ഐപിഎല്ലില്‍ രണ്ടാം പാദത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നടത്തിയ മുന്നേറ്റം ഇതിന് തെളിവാണ്. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പവും മോര്‍ഗന്റെ റെക്കോര്‍ഡ് മികച്ചതാണ്. മോര്‍ഗന്റെ കീഴിലാണ് ഇംഗ്ലണ്ട് 2019 ഏകദിന ലോകകപ്പ് കിരീടം ചൂടിയത്. ഇതിനുപുറമെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ഫൈനലിലേക്ക് എത്തിയതും മോര്‍ഗന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു.
യുഎഇയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്കൊപ്പം നടന്ന സന്നാഹ മത്സരത്തില്‍ മോര്ഗന് ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചിരുന്നു. മോര്‍ഗന്റെ അഭാവത്തില്‍ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിനെ നയിച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ടിന് ഇന്ത്യയോട് ഏഴ് വിക്കറ്റിന്റെ കനത്ത തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു.
ഇംഗ്ലണ്ട് ടീം: ഓയിന്‍ മോര്ഗന്(c), മോയീന്‍ അലി, ജോണി ബെയര്‍സ്റ്റോ, സാം ബില്ലിങ്ങ്സ്, ജോസ് ബട്ലര്, ടോം കറന്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്, ഡേവിഡ് മലാന്, ടൈമല്‍ മില്‍സ്, ആദില്‍ റാഷിദ്, ജെയ്സണ്‍ റോയ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്.
Reserves: ലിയാം ഡൗസന്‍, ജെയിംസ് വിന്‍സ്
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.