നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |സൂപ്പര്‍ 12 മത്സരങ്ങള്‍ ഇന്ന് തുടങ്ങുന്നു; മത്സരക്രമവും, സമയവും അറിയാം

  T20 World Cup |സൂപ്പര്‍ 12 മത്സരങ്ങള്‍ ഇന്ന് തുടങ്ങുന്നു; മത്സരക്രമവും, സമയവും അറിയാം

  ഇന്ത്യയുടെ എല്ലാ മത്സരങ്ങളും രാത്രി 7.30 നാണ്.

  News18

  News18

  • Share this:
   ഐസിസി ടി20 ലോകകപ്പ്(ICC T20 World Cup) സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് അരങ്ങുണരുകയാണ്. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക നേരങ്കത്തോടെയാണ് സൂപ്പര്‍ 12(Super 12) മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. രണ്ട് മത്സരങ്ങളാണ് ആദ്യ ദിനത്തില്‍ നടക്കുന്നത്. ഉദ്ഘാടനമത്സരം ഇതുവരെ കിരീടം നേടിയിട്ടില്ലാത്തവരുടെ പോരാട്ടം കൂടിയാണ്. ഏകദിന ക്രിക്കറ്റില്‍ അഞ്ചുതവണ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയ ട്വന്റി-20യില്‍ ഇതുവരെ ജേതാക്കളായിട്ടില്ല. ദക്ഷിണാഫ്രിക്കയാകട്ടെ, ലോകകിരീടങ്ങളൊന്നും തന്നെ നേടിയിട്ടില്ല. ശനിയാഴ്ച വൈകീട്ട് 3.30ന് അബുദാബിയില്‍ വെച്ചാണ് ഉദ്ഘാടന മത്സരം.

   രണ്ടാം മത്സരത്തില്‍ ട്വന്റി20 ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. വൈകിട്ട് 7.30ന് ദുബൈയില്‍ വെച്ചാണ് മത്സരം. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇത്തവണത്തെ ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഞായറാഴ്ച വൈകീട്ട് 7.30നാണ്.

   ആറ് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഇരു ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ കടക്കും. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ഉള്‍പ്പെടുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ്, നമീബിയ ടീമുകളാണ് ഗ്രൂപ്പ് രണ്ടില്‍.

   ഇന്ത്യയുടെ സൂപ്പര്‍ 12 മത്സരങ്ങള്‍

   ഒക്ടോബര്‍ 24 - പാകിസ്ഥാന്‍
   ഒക്ടോബര്‍ 31 - ന്യൂസിലന്‍ഡ്
   നവംബര്‍ 03 - അഫ്ഗാനിസ്ഥാന്‍
   നവംബര്‍ 05 - സ്‌കോട്ട്‌ലന്‍ഡ്
   നവംബര്‍ 08 - നമീബിയ
   ഇന്ത്യയുടെ എല്ലാ മത്സരങ്ങളും രാത്രി 7.30 നാണ്.

   സൂപ്പര്‍ 12 മത്സരക്രമം(Fixture)

   ഒക്ടോബര്‍ 23: ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   ഒക്ടോബര്‍ 23: ഇംഗ്ലണ്ട് - വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യന്‍ സമയം രാത്രി 7.30.
   ഒക്ടോബര്‍ 24: ശ്രീലങ്ക - ബംഗ്ലാദേശ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   ഒക്ടോബര്‍ 24: ഇന്ത്യ - പാക്കിസ്ഥാന്‍, ഇന്ത്യന്‍ സമയം രാത്രി 7.30.
   ഒക്ടോബര്‍ 25: അഫ്ഗാനിസ്ഥാന്‍ - സ്‌കോട്ട്‌ലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 7.30.
   ഒക്ടോബര്‍ 26: ദക്ഷിണാഫ്രിക്ക - വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   ഒക്ടോബര്‍ 26: പാക്കിസ്ഥാന്‍ - ന്യൂസിലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 7.30.
   ഒക്ടോബര്‍ 27: ഇംഗ്ലണ്ട് - ബംഗ്ലാദേശ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   ഒക്ടോബര്‍ 27: സ്‌കോട്ട്‌ലന്‍ഡ് - നമീബിയ, ഇന്ത്യന്‍ സമയം രാത്രി 7.30.
   ഒക്ടോബര്‍ 28: ഓസ്‌ട്രേലിയ - ശ്രീലങ്ക, ഇന്ത്യന്‍ സമയം രാത്രി 7.30.
   ഒക്ടോബര്‍ 29: വെസ്റ്റ് ഇന്‍ഡീസ് - ബംഗ്ലാദേശ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   ഒക്ടോബര്‍ 29: അഫ്ഗാനിസ്ഥാന്‍ - പാക്കിസ്ഥാന്‍, ഇന്ത്യന്‍ സമയം രാത്രി 7.30.
   ഒക്ടോബര്‍ 30: ദക്ഷിണാഫ്രിക്ക - ശ്രീലങ്ക, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   ഒക്ടോബര്‍ 30: ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ, ഇന്ത്യന്‍ സമയം രാത്രി 7.30.
   ഒക്ടോബര്‍ 31: അഫ്ഗാനിസ്ഥാന്‍ - നമീബിയ, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   ഒക്ടോബര്‍ 31: ഇന്ത്യ - ന്യൂസിലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 7.30.

   നവംബര്‍ 01: ഇംഗ്ലണ്ട് - ശ്രീലങ്ക, ഇന്ത്യന്‍ സമയം രാത്രി 7.30.
   നവംബര്‍ 02: ദക്ഷിണാഫ്രിക്ക - ബംഗ്ലാദേശ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   നവംബര്‍ 02: പാക്കിസ്ഥാന്‍ - നമീബിയ, ഇന്ത്യന്‍ സമയം രാത്രി 7.30.
   നവംബര്‍ 03: ന്യൂസിലന്‍ഡ് - സ്‌കോട്ട്‌ലന്‍ഡ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   നവംബര്‍ 03: ഇന്ത്യ - അഫ്ഗാനിസ്ഥാന്‍, ഇന്ത്യന്‍ സമയം രാത്രി 7.30.
   നവംബര്‍ 04: ഓസ്‌ട്രേലിയ - ബംഗ്ലാദേശ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   നവംബര്‍ 04: വെസ്റ്റ് ഇന്‍ഡീസ് - ശ്രീലങ്ക, ഇന്ത്യന്‍ സമയം രാത്രി 7.30.
   നവംബര്‍ 05: ന്യൂസിലന്‍ഡ് - നമീബിയ, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   നവംബര്‍ 05: ഇന്ത്യ - സ്‌കോട്ട്‌ലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 7.30.
   നവംബര്‍ 06: ഓസ്‌ട്രേലിയ - വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   നവംബര്‍ 06: ഇംഗ്ലണ്ട് - ദക്ഷിണാഫ്രിക്ക, ഇന്ത്യന്‍ സമയം രാത്രി 7.30.
   നവംബര്‍ 07: ന്യൂസിലന്‍ഡ് - അഫ്ഗാനിസ്ഥാന്‍, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
   നവംബര്‍ 07: പാക്കിസ്ഥാന്‍ - സ്‌കോട്ട്‌ലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 7.30.
   നവംബര്‍ 08: ഇന്ത്യ - നമീബിയ, ഇന്ത്യന്‍ സമയം രാത്രി 7.30.

   സെമി ഫൈനല്‍

   നവംബര്‍ 10: ഗ്രൂപ്പ് 1 വിജയികള്‍ - ഗ്രൂപ്പ് 2 രണ്ടാം സ്ഥാനക്കാര്‍, ഇന്ത്യന്‍ സമയം രാത്രി 7.30.

   നവംബര്‍ 11: ഗ്രൂപ്പ് 2 വിജയികള്‍ - ഗ്രൂപ്പ് 1 രണ്ടാം സ്ഥാനക്കാര്‍, ഇന്ത്യന്‍ സമയം രാത്രി 7.30.

   ഫൈനല്‍

   നവംബര്‍ 14: ഇന്ത്യന്‍ സമയം രാത്രി 7.30.
   Published by:Sarath Mohanan
   First published:
   )}