നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC T20 World Cup | വെസ്റ്റ് ഇന്‍ഡീസ് കരീബിയന്‍ കരുത്ത് ഒരിക്കല്‍കൂടി തെളിയിക്കുമോ?

    ICC T20 World Cup | വെസ്റ്റ് ഇന്‍ഡീസ് കരീബിയന്‍ കരുത്ത് ഒരിക്കല്‍കൂടി തെളിയിക്കുമോ?

    ഇത്തവണ അവര്‍ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് എത്തുന്നത്.

    West Indies team

    West Indies team

    • Share this:
      ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടി20 ലോകകപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ്. യുഎഇയിലും ഒമാനിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഒരിക്കല്‍ കൂടി ടൂര്‍ണമെന്റില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഉറപ്പിച്ചാണ് ഇത്തവണ എത്തുന്നത്. മരണ ഗ്രൂപ്പ് എന്ന് വിളിക്കുന്ന ഗ്രൂപ്പ് 1ലാണ് വെസ്റ്റ് ഇന്‍ഡീസ് ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് 1 ല്‍, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് 1ല്‍ മാറ്റുരയ്ക്കുക.

      കീറോണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിന് അയച്ചിരിക്കുന്നത്. ക്രിസ് ഗെയില്‍, നിക്കോളാസ് പുരാന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷിമ്രോണ്‍ ഹെട്‌മെയര്‍, ആന്ദ്രെ റസ്സല്‍, ഡ്വെയ്ന്‍ ബ്രാവോ, എവിന്‍ ലൂയിസ്, തുടങ്ങിയ വമ്പനടിക്കാരെല്ലാം കുട്ടി ക്രിക്കറ്റില്‍ ടീമിന് മുതല്‍ക്കൂട്ടാണ്. കൂടാതെ, അവര്‍ അവരുടെ ബൗളിംഗ് യൂണിറ്റ് വളരെയധികം മെച്ചപ്പെട്ട് വരികയാണ്. മറ്റു ടീമുകള്‍ക്കെല്ലാം ഒരു പേടിസ്വപ്നമാണ് ഈ കരീബിയന്‍ ടീമെന്ന് നിസ്സംശയം പറയാം.

      ടി 20 ലോകകപ്പ് ടീമുകളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ചിട്ടുള്ളത് വെസ്റ്റ് ഇന്‍ഡീസാണ്. അവര്‍ ഇതിനകം രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്. 2012ല്‍ ശ്രീലങ്കയ്ക്കെതിരെ 36 റണ്‍സിന്റെ വിജയം നേടിക്കൊണ്ടായിരുന്നു ആദ്യ കിരീട നേട്ടം. 2016 ല്‍ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റിന്റെ വിജയം നേടി രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടു. ഇത്തവണ അവര്‍ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് എത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ടൂര്‍ണമെന്റിലെ ഇവരുടെ ആദ്യ മത്സരം.

      Read also: ICC T20 World Cup | ദക്ഷിണാഫ്രിക്ക ലോകകപ്പിലെ പേരുദോഷം മായ്ച്ചുകളയുമോ?

      വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പിനുള്ള ടീം

      ലെന്‍ഡല്‍ സിമ്മണ്‍സ്, എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, ഷിമ്രോണ്‍ ഹെട്‌മെയര്‍, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), കീറോണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡ്വെയ്ന്‍ ബ്രാവോ, ഹെയ്ഡന്‍ വാല്‍ഷ്, അകീല്‍ ഹോസൈന്‍, ഫാബിയന്‍ അലന്‍, ഷെല്‍ഡണ്‍ കോട്രെല്‍, ആന്ദ്രെ ഫ്‌ലെച്ചര്‍, കെവിന്‍ സിന്‍ക്ലെയര്‍.

      Read also: ICC T20 World Cup| അറേബ്യൻ മണ്ണിൽ കുട്ടിക്രിക്കറ്റിലെ കിരീടവരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് കങ്കാരുക്കൾ

      മുന്‍ ക്യാപ്റ്റനായ രവി രാംപോളിനെ ആറ് വര്‍ഷത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. 2015ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് അദ്ദേഹം അവസാനമായി ഒരു അന്താരാഷ്ട്ര ടി20 മത്സരം കളിച്ചത്. 2012ലെ ടി20 ലോകകപ്പ് ജയിച്ച വെസ്റ്റ് ഇന്‍ഡീസ് ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. അതേസമയം ഐ പി എല്ലില്‍ അടക്കം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സുനില്‍ നരേയ്‌നെ വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഒക്ടോബര്‍ 23ന് ഇംഗ്ലണ്ടിനെതിരെയാണ് നിലവിലെ ചാമ്പ്യന്‍മാരുടെ ആദ്യ മത്സരം.
      Published by:Sarath Mohanan
      First published:
      )}