നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| അഫ്ഗാനിസ്ഥാൻ ടി20 ലോകകപ്പിൽ കളിക്കും; സ്ഥിരീകരണവുമായി ഐസിസി

  T20 World Cup| അഫ്ഗാനിസ്ഥാൻ ടി20 ലോകകപ്പിൽ കളിക്കും; സ്ഥിരീകരണവുമായി ഐസിസി

  നിലവിൽ ഖത്തറിൽ പരിശീലനം നടത്തുന്ന അഫ്ഗാൻ ടീം അടുത്ത് തന്നെ ലോകകപ്പ് വേദിയായ യുഎഇയിലേക്ക് തിരിക്കുന്നതായിരിക്കും.

  News18

  News18

  • Share this:
   ഈ മാസം യുഎഇയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ പങ്കെടുക്കുമെന്ന സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയായ ഐസിസി. അഫ്ഗാന്റെ ലോകകപ്പിലെ പ്രതിനിധ്യത്തെ സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾക്ക് അന്ത്യം കുറിച്ച് അവർ പങ്കെടുക്കുമെന്ന് ഐസിസിയുടെ ഇടക്കാല സിഇഒ ആയ ജെഫ് അല്ലാര്‍ഡിസ് ആണ് സ്ഥിരീകരണം നൽകിയത്.

   അഫ്ഗാനിസ്ഥാൻ ഐസിസിയുടെ മുഴുവൻ സമയ അംഗമാണെന്നും ലോകകപ്പിനുള്ള അവരുടെ മുന്നൊരുക്കങ്ങൾ തുടരുകയാണെന്നും അല്ലാർഡിസ് വിർച്വൽ കോൺഫറൻസ് സംഭാഷണത്തിൽ വ്യക്തമാക്കി.

   അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ പിടിച്ചടക്കിയതിന് ശേഷം രാജ്യത്ത് വനിതകളുടെ കായിക മത്സരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഐസിസി നിയമപ്രകാരം ഐസിസിയിൽ അംഗത്വമുള്ള രാജ്യങ്ങൾക്ക് മുഴുവൻ സമയ അംഗത്വം ലഭിക്കണമെങ്കിൽ രാജ്യത്തെ ക്രിക്കറ്റ് ബോർഡിന് കീഴിൽ പുരുഷ ടീമിനൊപ്പം വനിതാ ടീമും ഉണ്ടാവേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍, താലിബാന്‍ ഭരണത്തിലേറിയതിനു ശേഷം വനിതാ ക്രിക്കറ്റ് ടീമിന് വിലക്ക് വന്നതോടെ ഇക്കാര്യം പ്രതിസന്ധിയിൽ ആവുകയായിരുന്നു. ഇത് അഫ്ഗാനിസ്ഥാന്റെ പുരുഷ ടീമിന്റെ ലോകകപ്പ് പങ്കാളിത്തത്തെ ബാധിക്കും എന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാലിപ്പോൾ അവയെല്ലാം തള്ളിക്കൊണ്ടാണ് ഐസിസി അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് പങ്കാളിത്തം സ്ഥിരീകരിച്ചിരിക്കുന്നത്.

   അതേസമയം, അഫ്ഗാനിൽ ഭരണത്തിലേറിയ പുതിയ ഭരണകൂടത്തിന്റെ നടപടികൾ ഐസിസി സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും എന്നാൽ അക്കാര്യങ്ങൾ ലോകകപ്പിന് ശേഷമാകും ചർച്ചയ്ക്ക് എടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   നിലവിൽ ഖത്തറിൽ പരിശീലനം നടത്തുന്ന അഫ്ഗാൻ ടീം അടുത്ത് തന്നെ ലോകകപ്പ് വേദിയായ യുഎഇയിലേക്ക് തിരിക്കുന്നതായിരിക്കും. ഒക്ടോബർ 17ന് ആരംഭിക്കുന്ന ലോകകപ്പിൽ അവരെ നയിക്കുന്നത് മുഹമ്മദ് നബിയാണ്. ലോകകപ്പ് ടീമിലെ തിരഞ്ഞെടുപ്പിനെ ചൊല്ലി ക്യാപ്റ്റൻ സ്ഥാനം രാജി വെച്ച റാഷിദ് ഖാന് പകരമാണ് നബി ചുമതലയേൽക്കുന്നത്. ലോകകപ്പിൽ അഫ്ഗാൻ ടീമിന്റെ കൺസൾട്ടന്റ് ആയി മുൻ സിംബാബ്‌വെ ക്യാപ്റ്റൻ ആൻഡി ഫ്ളവറിനെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് അടുത്തിടെ നിയമിച്ചിരുന്നു.


   ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടക്കുന്ന ലോകകപ്പിൽ യോഗ്യത റൗണ്ടിൽ മത്സരിക്കുന്ന എട്ട് ടീമുകൾ, സൂപ്പർ 12 ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയ എട്ട് ടീമുകൾ എന്നിങ്ങനെ മൊത്തം 16 ടീമുകളാണ് മത്സരിക്കാൻ എത്തുന്നത്. യോഗ്യത റൗണ്ടിൽ നിന്നും ജയിച്ചെത്തുന്ന നാല് ടീമുകളെ ഉൾപ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 12 ഘട്ടം അരങ്ങേറുക. അഫ്ഗാനിസ്ഥാൻ സൂപ്പർ 12 ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.

   Also read- T20 World Cup | ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍; ലോകകപ്പ് ടീമുകള്‍, വേദികള്‍, സമയക്രമം എന്നിവ അറിയാം

   ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാൻ ഉൾപ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാന് പുറമെ ഇന്ത്യ, പാകിസ്താൻ, ന്യുസിലൻഡ്, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.

   നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു.
   Published by:Naveen
   First published:
   )}