നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| തോൽവിയിലും നേട്ടമുണ്ടാക്കി റാഷിദ് ഖാൻ; ടി20യിൽ വിക്കറ്റ് വേട്ടയിൽ അപൂർവ നേട്ടം

  T20 World Cup| തോൽവിയിലും നേട്ടമുണ്ടാക്കി റാഷിദ് ഖാൻ; ടി20യിൽ വിക്കറ്റ് വേട്ടയിൽ അപൂർവ നേട്ടം

  ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മാർട്ടിൻ ഗപ്റ്റിലിന്റെ വിക്കറ്റ് നേടിയതോടെയാണ് റാഷിദ് ഈ നേട്ടത്തിൽ എത്തിയത്.

  Rashid Khan (Image: Twitter)

  Rashid Khan (Image: Twitter)

  • Share this:
   ടി20 ലോകകപ്പിൽ (ICC T20 World Cup) അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് (Afghanistan vs New Zealand) സൂപ്പർ 12 (Super 12) മത്സരത്തിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി അഫ്ഗാൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ (Rashid Khan). ടി20യിൽ ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് നേടിയ ബൗളർ എന്ന റെക്കോർഡാണ് റാഷിദ് സ്വന്തമാക്കിയത്.

   ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മാർട്ടിൻ ഗപ്റ്റിലിന്റെ വിക്കറ്റ് നേടിയതോടെയാണ് റാഷിദ് ഈ നേട്ടത്തിൽ എത്തിയത്. 23കാരനായ താരം തന്റെ 289ാ൦ ടി20 മത്സരത്തിലാണ് ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്.

   ടി20യിൽ 400 വിക്കറ്റുകൾ നേടുന്ന നാലാമത്തെ ബൗളർ എന്ന നേട്ടം കൂടി റാഷിദ് ഇതോടൊപ്പം സ്വന്തമാക്കി. റാഷിദ് ഖാന് പുറമെ വിൻഡീസ് താരങ്ങളായ ഡ്വെയ്ൻ ബ്രാവോ (553 വിക്കറ്റുകൾ), സുനിൽ നരെയ്ൻ (425 വിക്കറ്റുകൾ), ദക്ഷിണാഫ്രിക്കൻ താരമായ ഇമ്രാൻ താഹിർ (420 വിക്കറ്റുകൾ) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.


   നേരത്തെ, അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന ബൗളറെന്ന റെക്കോർഡും റാഷിദ് സ്വന്തമാക്കിയിരുന്നു. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് റാഷിദ് ഈ നേട്ടം സ്വന്തമാക്കിയത്. 2018 ൽ 96 വിക്കറ്റ് വീഴ്ത്തിയ റാഷിദ്, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ നേടിയ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

   Also read- Rashid Khan| തോൽവിയിലും തലയുയർത്തി റാഷിദ്; ടി20യിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി അഫ്ഗാൻ സ്പിന്നർ

   അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടത്തിൽ എത്തുന്ന നാലാമത്തെ മാത്രം ബൗളറാണ് റാഷിദ് ഖാൻ. 117 വിക്കറ്റുകളുള്ള ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസനാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 107 വിക്കറ്റുകൾ നേടിയ മലിംഗ രണ്ടാം സ്ഥാനത്തും 100 വിക്കറ്റുകൾ നേടിയ ന്യൂസിലൻഡ് പേസർ ടിം സൗത്തി മൂന്നാം സ്ഥാനത്തും, ഇവർക്ക് പിന്നിലായാണ് റാഷിദ് നിൽക്കുന്നത്.

   ടി20 ക്രിക്കറ്റിലെ മികച്ച ബൗളർമാരിൽ ഒരാളായി കണക്കാക്കുന്ന റാഷിദിനെ ഐസിസി, ടി20യിൽ നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ദശകത്തിലെ താരം എന്ന അവാർഡ് നൽകിയിരുന്നു.

   അതേമസയം, റാഷിദ് ഖാൻ ചരിത്രനേട്ടം സ്വന്തമാക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാന് വിജയം നേടാൻ കഴിഞ്ഞില്ല. ന്യൂസിലൻഡിനെതിരായ നിർണായക പോരാട്ടത്തിൽ എട്ട് വിക്കറ്റിന്റെ തോൽവിയാണ് അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ തോൽവിയോടെ അവർ ലോകകപ്പിൽ സെമിയിൽ എത്താതെ പുറത്താവുകയും ചെയ്തു. മത്സരത്തിൽ ജയം നേടിയ ന്യൂസിലൻഡ് പാകിസ്ഥാനൊപ്പം ഗ്രൂപ്പിൽ നിന്ന് സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

   Also read- T20 World Cup| ഇന്ത്യയ്ക്ക് മടങ്ങാം; അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് സെമിയിൽ

   ന്യൂസിലൻഡിനോട് അഫ്ഗാൻ തോറ്റതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്കും അവസാനമാവുകയായിരുന്നു. അഫ്ഗാൻ ജയിച്ചിരുന്നെങ്കിൽ മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മുന്നേറാമെന്ന് സ്വപ്‍നം കണ്ടിരുന്ന ഇന്ത്യക്ക് പക്ഷെ തിരിച്ചടി നൽകിക്കൊണ്ട് ന്യൂസിലൻഡ് വിജയം സ്വന്തമാക്കുകയായിരുന്നു.
   Published by:Naveen
   First published:
   )}