നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Rashid Khan| തോൽവിയിലും തലയുയർത്തി റാഷിദ്; ടി20യിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി അഫ്ഗാൻ സ്പിന്നർ

  Rashid Khan| തോൽവിയിലും തലയുയർത്തി റാഷിദ്; ടി20യിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി അഫ്ഗാൻ സ്പിന്നർ

  പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

  Rashid Khan (Image: Twitter)

  Rashid Khan (Image: Twitter)

  • Share this:
   ടി20 ലോകകപ്പിൽ (ICC T20 World Cup) അഫ്ഗാനിസ്ഥാൻ - പാകിസ്ഥാൻ (Afghanistan vs Pakistan) സൂപ്പർ 12 (SUper 12) മത്സരത്തിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി അഫ്ഗാൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ (Rashid Khan). ടി20യിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടിയ ബൗളർ എന്ന റെക്കോർഡാണ് റാഷിദ് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

   76 ടി20 മത്സരങ്ങളിൽ നിന്നും 100 വിക്കറ്റ് നേടിയ ശ്രീലങ്കയുടെ ഇതിഹാസ ബൗളർ ലസിത് മലിംഗയുടെ (Lasith Malinga) പേരിലുള്ള റെക്കോർഡാണ് റാഷിദ് മറികടന്നത്. ഇന്നലത്തെ മത്സരത്തിൽ പാകിസ്ഥാന്റെ മുഹമ്മദ് ഹഫീസിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് റാഷിദ് ഈ നാഴികക്കല്ല് പിന്നിട്ടത്. വെറും 53 മത്സരങ്ങളിൽ നിന്നുമാണ് റാഷിദ് ഈ നേട്ടം സ്വന്തമാക്കിയത്. മലിംഗയെക്കാൾ 23 ഇന്നിങ്‌സുകൾ കുറവ് കളിച്ചാണ് അഫ്ഗാൻ താരം ഈ നേട്ടം സ്വന്തമാക്കിയത് എന്നത് ഈ റെക്കോർഡിന്റെ മാറ്റ് കൂട്ടുന്നു.


   അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടത്തിൽ എത്തുന്ന നാലാമത്തെ മാത്രം ബൗളറാണ് റാഷിദ് ഖാൻ. 117 വിക്കറ്റുകളുള്ള ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസനാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 107 വിക്കറ്റുകൾ നേടിയ മലിംഗ രണ്ടാം സ്ഥാനത്തും 100 വിക്കറ്റുകൾ നേടിയ ന്യൂസിലൻഡ് പേസർ ടിം സൗത്തി മൂന്നാം സ്ഥാനത്തും, ഇവർക്ക് പിന്നിലായാണ് റാഷിദ് നിൽക്കുന്നത്.

   ടി20 ക്രിക്കറ്റിലെ മികച്ച ബൗളർമാരിൽ ഒരാളായി കണക്കാക്കുന്ന റാഷിദിനെ ഐസിസി, ടി20യിൽ നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ദശകത്തിലെ താരം എന്ന അവാർഡ് നൽകിയിരുന്നു.

   Also read- T20 World Cup| തകർത്തടിച്ച് ആസിഫ്; അഫ്ഗാന്റെ അട്ടിമറി സ്വപ്‌നങ്ങൾ പൊളിച്ചെഴുതി പാകിസ്ഥാൻ

   അതേസമയം, പാകിസ്ഥാനെതിരായ മത്സരത്തിൽ നാലോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ റാഷിദ് മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും മത്സരത്തിൽ ജയിക്കാൻ കഴിയാഞ്ഞത് അവർക്ക് നിരാശയായി. മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ അട്ടിമറി ജയം നേടുമെന്ന് തോന്നിച്ചെങ്കിലും വെറും ഏഴ് പന്തിൽ 25 റൺസ് അടിച്ചെടുത്ത പാക് ബാറ്റർ ആസിഫ് അലിയുടെ വെടിക്കെട്ട് പ്രകടനം അഫ്ഗാനിസ്ഥാന്റെ ഈ അട്ടിമറി സ്വപ്‌നങ്ങൾ തകർക്കുകയായിരുന്നു. ആസിഫ് അലിയുടെ ഈ ഇന്നിങ്സിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാൻ കുറിച്ച 148 റൺസ് വിജയലക്ഷ്യം പാകിസ്ഥാൻ ആറ് പന്തുകൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു.

   ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ്‍ പോയിന്റോടെ പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിൽ ഇനി നമീബിയ, ഇന്ത്യ, ന്യൂസിലൻഡ് എന്നിവരെയാണ് അഫ്ഗാനിസ്ഥാന് നേരിടാനുള്ളത്. കരുത്തരായ ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾക്കെതിരായ മത്സരഫലം അഫ്ഗാന്റെ സെമി പ്രവേശനത്തിൽ വിധിയെഴുതും.

   മൂന്ന് ജയങ്ങൾ നേടിയ പാകിസ്ഥാൻ സെമി യോഗ്യത ഏറെക്കുറെ ഉറപ്പിച്ചതിനാൽ ബാക്കിയുള്ള ഒരു സ്ഥാനത്തിനായി അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, ഇന്ത്യ എന്നീ ടീമുകൾ തമ്മിൽ കടുത്ത പോരാട്ടമാകും നടക്കുക.
   Published by:Naveen
   First published:
   )}