നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ലിവ് ദി ഗെയിം'; ടി20 ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്ത്; സാന്നിധ്യമറിയിച്ച് കോഹ്ലി, റാഷിദ്, പൊള്ളാർഡ്, മാക്‌സ്‌വെൽ - വീഡിയോ

    'ലിവ് ദി ഗെയിം'; ടി20 ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്ത്; സാന്നിധ്യമറിയിച്ച് കോഹ്ലി, റാഷിദ്, പൊള്ളാർഡ്, മാക്‌സ്‌വെൽ - വീഡിയോ

    പ്രമുഖ ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദിയാണ് 'ലിവ് ദ ഗെയിം' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

    • Share this:
      അടുത്ത മാസം യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ ഔദ്യാഗിക ഗാനം പുറത്ത്. വ്യാഴാഴ്ച്ച ഐസിസി അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. പ്രമുഖ ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദിയാണ് 'ലിവ് ദ ഗെയിം' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

      വിരാട് കോഹ്ലി, കീറോണ്‍ പൊള്ളാര്‍ഡ്, ഗ്ലെന്‍ മാക്‌സ്‌വെൽ, റാഷിദ് ഖാന്‍ എന്നിവരുടെ ‘ആനിമേറ്റഡ്’ ചിത്രങ്ങള്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ടി20 ക്രിക്കറ്റ് ആസ്വദിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഈ ആനിമേറ്റഡ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

      ടൂർണമെന്റിൽ ഐസിസിയുടെ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിംഗ് പാര്‍ട്ട്ണേഴ്സായ സ്റ്റാര്‍ സ്പോർട്സുമായി ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. 3ഡി, 2ഡി ഇഫക്ടുകള്‍ സംയോജിപ്പിക്കുന്ന ഒരു പുതിയ ബ്രോഡ്കാസ്റ്റ് സാങ്കേതികവിദ്യയിലൂടെയാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈനര്‍മാര്‍, മോഡലേഴ്‌സ്, ആനിമേറ്റേഴ്‌സ്, കംപോസിറ്റേഴ്‌സ് എന്നിവരുള്‍പ്പെടെയുള്ള 40-ല്‍ അധികം ആളുകളുടെ സംഘമാണ് ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നത്.



      Also read- T20 World Cup| ടി20 ലോകകപ്പ് : ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ, ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ട് ഐസിസി

      ഒക്‌ടോബർ 17ന് യോഗ്യതാ മത്സരങ്ങളോടെയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. സൂപ്പർ 12 മത്സരങ്ങൾ ഒക്‌ടോബർ 23 ന് ആരംഭിക്കും. നവംബർ 14 നാണ് ഫൈനൽ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്താനെതിരെയാണ്. ഒക്ടോബർ 24 നാണ് ഈ മത്സരം.

      ആറ് രാജ്യങ്ങള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്.

      പോയിന്‍റ് പട്ടികയില്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. നവംബര്‍ 10നാണ് ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍.


      Also read- In Pics| ധോണിയുടെ തന്ത്രങ്ങളുടെ ജയം; ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിന് ഇന്ന് 14 വയസ്സ്

      ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും ബിയിലെ ഒന്നാംസ്ഥാനക്കാരും മത്സരിക്കുന്ന രണ്ടാം സെമി ഫൈനൽ നവംബർ 11 ന് നടക്കും. സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചു.


      ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ്, കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.
      Published by:Naveen
      First published:
      )}