നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC T20 World Cup | 'വിരാട് കോഹ്ലിയെ പോലെയാകാൻ ബാബർ അസം ആഗ്രഹിച്ചിരുന്നു': ആകാശ് ചോപ്ര

    ICC T20 World Cup | 'വിരാട് കോഹ്ലിയെ പോലെയാകാൻ ബാബർ അസം ആഗ്രഹിച്ചിരുന്നു': ആകാശ് ചോപ്ര

    "ബാബർ മിടുക്കനാണ്, എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്, ഞാൻ അദ്ദേഹത്തെ വളരെയധികം അഭിനന്ദിക്കുന്നു, പക്ഷേ കോഹ്ലി വളരെ മുന്നിലാണ്"

    ബാബർ അസം

    ബാബർ അസം

    • Share this:
      2021-ലെ ട്വന്റി -20 ലോകകപ്പിലെ (ICC T20 World Cup) ആദ്യ മത്സരത്തിൽ ഇന്ത്യ(India Cricket team) ബദ്ധവൈരികളായ പാക്കിസ്ഥാനുമായി(Pakistan Cricket team) ഇന്ന് ഏറ്റുമുട്ടും. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണിത്. സമകാലീന ക്രിക്കറ്റിലെ സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലിയും (Virat Kohli) ബാബർ അസമും (Babar azam) ക്യാപ്റ്റൻമാരായ ശേഷം ഇതാദ്യമായി നേർക്കുനേർ വരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകത. 2019 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് കോലിയും ബാബറും അവസാനമായി ഏറ്റുമുട്ടിയത്.

      ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാർ നേർക്കുനേർ വരുമ്പോൾ ഇരുവരെയും താരതമ്യം ചെയ്തു മുൻതാരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരും രംഗത്തെത്തി. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ, മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര രണ്ട് ക്യാപ്റ്റൻമാരെയും കുറിച്ച് വിശദമായി വിശകലനം ചെയ്തു. മറ്റ് ചില താരങ്ങൾ കൂടി ആകാശ് ചോപ്രയ്ക്കൊപ്പം ഈ ചർച്ചയിൽ പങ്കുചേർന്നു.

      നിലവിലെ ഫോമിൽ ബാബർ അസം കോഹ്‌ലിക്ക് തുല്യനാണെന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റഷിദ് ലത്തീഫ് വിശ്വസിക്കുന്നു. "സ്ഥിതിവിവരക്കണക്കുകളിൽ, വിരാട് കോലി ബാബർ ആസമിനേക്കാൾ വളരെ മുന്നിലാണ്. എന്നാൽ സമീപകാലത്ത് ബാബർ നടത്തിയ പ്രകടനം, അദ്ദേഹം കോഹ്ലിക്ക് തുല്യനാണെന്ന് അടിവരയിടുന്നു," റാഷിദ് ലത്തീഫ് പറഞ്ഞു. "ആരാണ് മികച്ചതെന്ന് പറയാൻ പ്രയാസമാണ്, കാരണം ഇരുവരും അവരുടെ ക്രാഫ്റ്റിൽ മികച്ചവരാണ്," ലത്തീഫ് കൂട്ടിച്ചേർത്തു.

      Also Read- India vs Pakistan, T20 World Cup 2021: ഇന്ത്യ- പാകിസ്ഥാൻ മത്സരം ഇന്ന്; ആരാധകർ കാത്തിരിക്കുന്ന അഞ്ച് പോരാട്ടങ്ങൾ

      അതേസമയം, ചോപ്രയ്ക്ക് ഒരു വിപരീത കാഴ്ചപ്പാട് ഉണ്ടായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ കളിയിലെ "ആത്യന്തിക ചാമ്പ്യൻ" ആണെന്നും ബാബർ ഇതുവരെ കോഹ്‌ലിയുടെ നിലവാരത്തിൽ എത്തിയിട്ടില്ലെന്നും മുൻ ഓപ്പണർ വിശ്വസിക്കുന്നു. "ബാബർ മിടുക്കനാണ്, എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്, ഞാൻ അദ്ദേഹത്തെ വളരെയധികം അഭിനന്ദിക്കുന്നു, പക്ഷേ കോഹ്ലി വളരെ മുന്നിലാണ്. ബാബറിന് അദ്ദേഹത്തിലേക്ക് എത്താൻ കഴിയും, പക്ഷേ അയാൾ ഇപ്പോൾ ആ തലത്തിൽ അല്ല. ഒരു ക്രിക്കറ്റ് താരമായി വളരുമ്പോൾ കോഹ്ലിയെ പോലെയാകാൻ ആഗ്രഹിച്ചിരുന്നയാളാണ് ബാബർ അസം"- ചോപ്ര പറഞ്ഞു.

      ചോപ്രയുടെ യൂട്യൂബ് ഷോയിലെ മറ്റ് ഇന്ത്യൻ വിദഗ്ധരായ ദീപ് ദാസ്ഗുപ്തയും പാർഥിവ് പട്ടേലും ചോപ്രയുടെ അഭിപ്രായം ശരിവെച്ചു. അതേസമയം ബാബറിന്റെ ഈ വർഷത്തെ അവിശ്വസനീയമായ സ്ഥിരതയെ പ്രശംസിക്കുന്നതായി പാക് മുൻ താരം കമ്രാൻ അക്മൽ പറഞ്ഞു. വലിയ മത്സരങ്ങളിലെ സമ്മർദ്ദം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നയാൾ അന്തിമ വിജയം നേടുമെന്നും കമ്രാൻ അക്മൽ പറഞ്ഞു.
      Published by:Anuraj GR
      First published:
      )}