നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| ഇപ്പോൾ എങ്ങനെയുണ്ട്? ഇന്ത്യൻ ആരാധകരെ ട്രോളി പാകിസ്ഥാൻ ക്രിക്കറ്റ്; മറു ട്രോളുമായി വസീം ജാഫർ

  T20 World Cup| ഇപ്പോൾ എങ്ങനെയുണ്ട്? ഇന്ത്യൻ ആരാധകരെ ട്രോളി പാകിസ്ഥാൻ ക്രിക്കറ്റ്; മറു ട്രോളുമായി വസീം ജാഫർ

  ക്രിക്കറ്റ് പാകിസ്ഥാന്റെ ട്വീറ്റിന് ഉരുളയ്ക്കുപ്പേരി എന്നോണമുള്ള മറുപടിയുമായി വസീം ജാഫർ രംഗത്തെത്തിയതോടെ സംഭവം വൈറൽ ആവുകയായിരുന്നു

  Wasim Jaffer (Getty Images)

  Wasim Jaffer (Getty Images)

  • Share this:
   ടി20 ലോകകപ്പില്‍ (ICC T20 World Cup) ഇന്ത്യ (Team India) സെമി (Semi final) കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ട്രോളി പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ (Pakistan Cricket) ട്വീറ്റ്. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ (New Zealand vs Afghanistan) കീഴടക്കിയതോടെയാണ് ഇന്ത്യയുടെ സെമി സാധ്യതകൾ അടഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ഇന്ത്യൻ ആരാധകരെ കളിയാക്കുന്ന തരത്തിൽ ട്വിറ്ററിൽ (Twitter) പോസ്റ്റിട്ടത്. ഇന്ത്യൻ ആരാധകർക്ക് ഇപ്പോൾ എന്ത് തോന്നുന്നു എന്നായിരുന്നു അവർ കുറിച്ചത്.

   ക്രിക്കറ്റ് പാകിസ്ഥാന്റെ ട്വീറ്റിന് ഉരുളയ്ക്കുപ്പേരി എന്നോണമുള്ള മറുപടിയുമായി വസീം ജാഫർ (Wasim Jaffer) രംഗത്തെത്തിയതോടെ സംഭവം വൈറൽ ആവുകയായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് പങ്കുവെച്ച ട്രോളിന് മറു ട്രോൾ എന്നോണം ജാഫർ കുറിച്ചു - 'ഉച്ചയ്ക്ക് 12 നും ഒരു മാണിക്കും ഇടയിലായാണ് ഭക്ഷണം കഴിച്ചത്. ഇടയിലാണ് ഭക്ഷണം കഴിച്ചത്. വയർ ഇപ്പോഴും നിറഞ്ഞിരിക്കുന്നു.' ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആധിപത്യം ചൂണ്ടിക്കാണിച്ചാണ് ജാഫർ ഇത്തരത്തിൽ ട്വീറ്റ് ചെയ്തത്.


   ലോകകപ്പിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയോട് ജയിക്കുന്നത്. ഈ ലോകകപ്പിന് മുൻപ് ഇരു ടീമുകളും നേർക്കുനേർ എത്തിയത് 12 ലോകകപ്പ് മത്സരങ്ങളിൽ ആയിരുന്നു. ഇതിൽ 12 എണ്ണത്തിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒടുവിൽ ഈ ലോകകപ്പിലാണ് പാകിസ്ഥാന് ഇന്ത്യക്കെതിരെ ജയം നേടാൻ കഴിഞ്ഞത്. ഇന്ത്യക്കെതിരെ 10 വിക്കറ്റിന്റെ ആധികാരിക ജയം നേടിയാണ് അവർ ചരിത്രം കുറിച്ചത്.

   ഈ ലോകകപ്പിൽ മികച്ച പ്രകടനമാണ് പാകിസ്ഥാൻ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെ കളിച്ചത് ഉൾപ്പെടെയുള്ള അഞ്ച് മത്സരങ്ങളിൽ അഞ്ചും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അവർ സെമിയിലേക്ക് മുന്നേറിയിരിക്കുന്നത്. സെമിയിൽ ഓസ്‌ട്രേലിയയാണ് പാകിസ്ഥാന്റെ എതിരാളികൾ.

   Also read- T20 World Cup | അഫ്ഗാൻ കനിഞ്ഞില്ല; ഇന്ത്യ സെമി കാണാതെ പുറത്ത്; 2012 ന് ശേഷം ആദ്യം

   പാകിസ്ഥാൻ മികച്ച പ്രകടനം നടത്തി മുന്നേറിയപ്പോൾ, ആദ്യത്തെ രണ്ട് മത്സരങ്ങളിലെ തോൽവി (പാകിസ്ഥാനോടും ന്യൂസിലൻഡിനോടും) ഇന്ത്യക്ക് തിരിച്ചടിയായി. പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ തകർപ്പൻ ജയം നേടി തിരിച്ചുവരവ് നടത്തിയെങ്കിലും അപ്പോഴേക്കും മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കേണ്ട അവസ്ഥ വരികയായിരുന്നു. ഇതോടെയാണ് അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് മത്സരഫലം ഇന്ത്യക്ക് നിർണായകമായത്. ഇതിൽ അഫ്ഗാൻ ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് അവസാന മത്സരത്തിൽ മികച്ച ജയം നേടിയാൽ സെമിയിലേക്ക് യോഗ്യത നേട്ടമായിരുന്നു. എന്നാൽ ന്യൂസിലൻഡ് ജയം നേടിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. സെമി പ്രതീക്ഷകൾ അസ്തമിച്ച ഇന്ത്യൻ സംഘം ലോകകപ്പിലെ അവസാന മത്സരത്തിൽ നമീബിയയെ നേരിടാൻ ഇന്നിറങ്ങുന്നുണ്ട്.
   Published by:Naveen
   First published:
   )}